---
title: "ഭിന്നശേഷി അവാര്‍ഡ് ജേതാവ് മഠത്തിനകത്ത് ജോണ്‍സന് ആദരവ്"
english_title: "The Fragility Award winner honored Johnson inside the monastery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21150/the-fragility-award-winner-honored-johnson-inside-the-monastery"
published_at: "2022-01-16T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e44f36d1bc4_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഭിന്നശേഷി അവാര്‍ഡ് ജേതാവ് മഠത്തിനകത്ത് ജോണ്‍സന് ആദരവ്

> **Lead Summary:** **പേരാമ്പ്ര:** പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ഭിന്നശേഷി അവാര്‍ഡു ജേതാവ് മഠത്തിനകത്ത് ജോണ്‍സനെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് വീട്ടിലെത്തി ആദരിച്ചു.

## Article Content

**പേരാമ്പ്ര:** പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ഭിന്നശേഷി അവാര്‍ഡു ജേതാവ് മഠത്തിനകത്ത് ജോണ്‍സനെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് വീട്ടിലെത്തി ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉപഹാര സമര്‍പ്പണം നടത്തി. ബ്ലോക്ക് ശിശുവികസന ഓഫീസര്‍ കെ. ദീപ പൊന്നാട അണിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ, ക്ഷേമകാര്യ സമിതി ചെയര്‍ പേഴ്പണ്‍ പി.കെ. രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജ ശശി, പി.ടി അഷരഫ്, പ്രഭാശങ്കര്‍, കെ.അജിത എന്നിവരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21150/the-fragility-award-winner-honored-johnson-inside-the-monastery)