---
title: "പ്രതിഭ സംഗമം"
english_title: "Talent Meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211523/talent-meet"
published_at: "2024-06-11T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6668733207934_trophee.png"
keywords: []
---

# പ്രതിഭ സംഗമം

> **Lead Summary:** **പേരാമ്പ്ര : **കൂടയുണ്ട് കോണ്‍ഗ്രസ് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രതിഭ സംഗമവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **കൂടയുണ്ട് കോണ്‍ഗ്രസ് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രതിഭ സംഗമവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു.

ചങ്ങരോത്ത് പതിനെട്ടാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കൂട്ടായ്മയുടെ നേതൃത്വത്തില്‍ കടിയങ്ങാട് വിളയാറ വെച്ച് നടത്തിയ പരിപാടിയിൽ വിവിധ മേ ഖലകളിൽ കഴിവ് തെളിയിച്ചവരെയും, എസ്എസ്എൽസി, പ്ലസ്ടു, എൻ എം എം എസ്, എൽ എസ് എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വരെയും ആദരിച്ചു..

യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. സജീവന്‍ വണ്ണാറത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ അക്ഷയശ്രീ ജൈവ കര്‍ഷക അവാര്‍ഡ് ജേതാവ് പ്രസന്ന തെക്കെവിളയാറ, 70 കിലോ വിഭാഗം കാരട്ടെയില്‍ സംസ്ഥാന ഗോള്‍ഡ് മെഡല്‍ നേതാവ് സംഗീത് എന്നിവരെയും മറ്റ് വിജയികളെയും ഗ്രാമ പഞ്ചായത്തംഗം വി.കെ. ഗീത ആദരിച്ചു. സിജി ആന്റ് എസി ഫാക്കല്‍റ്റി ബോണി ജേക്കബ്ബ് ക്ലാസ് നയിച്ചു.

കെ എം, ശ്രീനാഥ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.ടി. രഘു, കെ വി രാഘവന്‍, ഇ.ടി രവീന്ദ്രന്‍ എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211523/talent-meet)