---
title: " വാളൂര്‍ പ്രദേശവാസികള്‍ ദുരിതത്തില്‍ "
english_title: "Residents of Valur area of ​​Nochad Gram Panchayat are in distress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211626/residents-of-valur-area-of-nochad-gram-panchayat-are-in-distress"
published_at: "2024-06-12T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666948e514d96_1_palam.JPG"
keywords: []
---

#  വാളൂര്‍ പ്രദേശവാസികള്‍ ദുരിതത്തില്‍ 

> **Lead Summary:** **വാളൂര്‍: **നൊച്ചാട് ഗ്രാമ പഞ്ചയത്തിലെ വാളൂര്‍ പ്രദേശവാസികള്‍ ദുരിതത്തില്‍. നൊച്ചാട് ഗ്രാമപഞ്ചയത്തിലെ ഒമ്പതാം വാര്‍ഡിലെ വാളൂര്‍ കോവിലകം താഴെ തോട് നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി മാറ്റിയ പാലം പൂര്‍വ്വസ്ഥിതിയില്‍ ആക്കാതെ കരാറുകാര്‍ പോയത് പ്രദേശവാസികള്‍ക്ക് ദുരിതമായി.

## Article Content

**വാളൂര്‍: **നൊച്ചാട് ഗ്രാമ പഞ്ചയത്തിലെ വാളൂര്‍ പ്രദേശവാസികള്‍ ദുരിതത്തില്‍. നൊച്ചാട് ഗ്രാമപഞ്ചയത്തിലെ ഒമ്പതാം വാര്‍ഡിലെ വാളൂര്‍ കോവിലകം താഴെ തോട് നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി മാറ്റിയ പാലം പൂര്‍വ്വസ്ഥിതിയില്‍ ആക്കാതെ കരാറുകാര്‍ പോയത് പ്രദേശവാസികള്‍ക്ക് ദുരിതമായി.

വയലിലെ അപ്പുറത്തെ ഭാഗത്തെ പ്രദേശവാസികള്‍ കായണ്ണ കെനാല്‍ റോഡില്‍ എത്താന്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ പാലമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കും, നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന രോഗികള്‍ക്കും, വാളൂര്‍ കോവിലകം ക്ഷേത്രത്തിലേക്കും, മറ്റു ടൗണുകളിലേക്കും പോകുന്നവര്‍ക്ക് ഈ പാലത്തിന്റെ പണി പൂര്‍ത്തികരിക്കാത്തത് കൊണ്ട് മഴക്കാലത്ത് ദുരിതയാത്രയാണ്.

കര്‍ഷകര്‍ക്ക് വയലില്‍ കൃഷി പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും, കന്നുകാലികളെ വയലില്‍ എത്തിക്കുവാനും ഏറെ ബുദ്ധിമുട്ടിലാണ്. ഇരു സൈഡിലും മണ്ണ് നിറയ്ക്കാത്തത് വലിയ അപകടത്തിന് കാരണമാകും.

എത്രയും പെട്ടെന്ന് പാലത്തിന്റെ ഇരു സൈഡിലും മണ്ണ് നിറച്ച് പാലംപൂര്‍വ്വസ്ഥിതിയിലാക്കി കാല്‍നട യോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211626/residents-of-valur-area-of-nochad-gram-panchayat-are-in-distress)