---
title: "ഉന്നത വിജയികള്‍ക്കുള്ള അനുമോദനം"
english_title: "Felicitation to the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211729/felicitation-to-the-top-winners"
published_at: "2024-06-12T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669b2d033793_nechode.png"
keywords: []
---

# ഉന്നത വിജയികള്‍ക്കുള്ള അനുമോദനം

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് ഗ്രാമപഞ്ചായത്തിന് കീഴിലെ സ്‌ക്കൂളുകളില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച അദ്ധ്യാപകര്‍ക്കുള്ള യാത്രയപ്പ് സമ്മേളനവും, LSS, USS, NMMS വിജയികള്‍ക്കുളള അനുമോദനവും സംഘടിപ്പിച്ചു.

## Article Content

**നൊച്ചാട്: **നൊച്ചാട് ഗ്രാമപഞ്ചായത്തിന് കീഴിലെ സ്‌ക്കൂളുകളില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച അദ്ധ്യാപകര്‍ക്കുള്ള യാത്രയപ്പ് സമ്മേളനവും, LSS, USS, NMMS വിജയികള്‍ക്കുളള അനുമോദനവും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭനാ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ HM എം. ബിന്ദു, HM ഫോറം കണ്‍വീനര്‍ പി.രാമചന്ദ്രന്‍ , BRC കോര്‍ഡിനേറ്റര്‍ കെ. ഷാജിമ , ഗ്രാമപഞ്ചായ ആംഗം ടി.വി ഷിനി , വിദ്യാരംഗം കോര്‍ഡിനേറ്റര്‍, വി.എം അഷറഫ് മാസ്റ്റര്‍, കെ.വി ഷീബ , കെ. അനിത എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ.ഷബീന സ്വാഗതവും, PEC കണ്‍വീനര്‍ വി.കെ. ബാബുരാജ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211729/felicitation-to-the-top-winners)