---
title: "ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുമായി നൊച്ചാട് എഎംഎല്‍പി സ്‌കൂള്‍ "
english_title: "Nochad AMLP School with Health Awareness Class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212106/nochad-amlp-school-with-health-awareness-class"
published_at: "2024-06-14T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666beec28f55e_1_bhothavathkaranam.jpg"
keywords: []
---

# ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുമായി നൊച്ചാട് എഎംഎല്‍പി സ്‌കൂള്‍ 

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**നൊച്ചാട്: **നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പേവിഷബാധയെപ്പറ്റിയും പൊതുവായി കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യ ശീലങ്ങളെ പറ്റിയുമാണ് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തിയത്.

നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഇ. ആതിര ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

സ്‌കൂള്‍ പ്രധാനാധ്യാപിക എ.കെ. അസ്മ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി. ബീന, കെ.വി. ആഷിത എന്നിവര്‍ സംസാരിച്ചു.

കെ.എ. ലിനിയ സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍. റിയാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212106/nochad-amlp-school-with-health-awareness-class)