---
title: "പകര്‍ച്ചവ്യാധി പ്രതിരോധ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് "
english_title: "Epidemic Prevention Ayurvedic Medical Camp at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212122/epidemic-prevention-ayurvedic-medical-camp-at-perambra"
published_at: "2024-06-14T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c002d84326_1_camp2.jpg"
keywords: []
---

# പകര്‍ച്ചവ്യാധി പ്രതിരോധ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ആയൂര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ആയൂര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.

വാര്‍ഡ് അംഗം ടി.പി ഷിനി ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ ക്ലാസ്സെടുത്തു.

പരിശോധനക്ക് ഡോക്ടര്‍മാരായ പ്രിയ, രമ്യ എന്നിവര്‍ നേതൃത്വം നല്‍കി. ഇ.പി. ഗോവിന്ദന്‍, ഒ.കെ ലീന, എഡിഎസ് കെ. സതി, സിഡിഎസ് അഖില എന്നിവര്‍ സംസാരിച്ചു.

ടി.കെ മജീദ് അധ്യക്ഷത വഹിച്ചു. വി.കെ സുധീര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212122/epidemic-prevention-ayurvedic-medical-camp-at-perambra)