---
title: "ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി വാകമോളി മുസ്ലിം ലീഗ് കമ്മറ്റി "
english_title: "Vakamoli Muslim League Committee congratulated the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212147/vakamoli-muslim-league-committee-congratulated-the-top-winners"
published_at: "2024-06-14T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c10d653c4e_1_asees.jpg"
keywords: []
---

# ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി വാകമോളി മുസ്ലിം ലീഗ് കമ്മറ്റി 

> **Lead Summary:** **അരിക്കുളം** :വാകമോളി മുസ്ലിം ലീഗ് കമ്മറ്റി ഉന്നത വിജയികള്‍ക്കുളള അനുമോദനം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സിപിഎ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**അരിക്കുളം** :വാകമോളി മുസ്ലിം ലീഗ് കമ്മറ്റി ഉന്നത വിജയികള്‍ക്കുളള അനുമോദനം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സിപിഎ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു.

വാകമോളി മെറിറ്റ് കോട്ടയിലെ അലോട്ട്‌മെന്റ്‌നൊപ്പം കമ്മ്യൂണിറ്റി കോട്ടയിലേക്കും പ്രവേശനം നടത്തുന്നത് കമ്മ്യൂണിറ്റി കോട്ട അട്ടിമറിക്കപ്പെടുമെന്ന് അദേഹം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് ആവള മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.

എസ്എസ്എല്‍സി, പ്ലസ് ടു, മറ്റ് മത്സര പരീക്ഷകളിലും ഉന്നത വിജയം നേടിയ പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ഥികളെയും ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.

വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മര്‍വ അരിക്കുളം, സന്തോഷ് കുമാര്‍, പി സനില്‍കുമാര്‍, വി.പി.കെ ലത്തീഫ്, സജീര്‍ വാകമോളി, കെ.പി. അഫ്‌സല്‍ അബ്ദു റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212147/vakamoli-muslim-league-committee-congratulated-the-top-winners)