---
title: "ഡെങ്കിപോലുള്ള പകര്‍ച്ചവ്യാതികള്‍ക്കെതിരെയുള്ള; ഷോര്‍ട്ട് ഫിലിമിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം "
english_title: "against infectious diseases such as dengue; Switch on Karma of the short film"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212151/against-infectious-diseases-such-as-dengue-switch-on-karma-of-the-short-film"
published_at: "2024-06-14T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c164df250d_1_sslc.jpg"
keywords: []
---

# ഡെങ്കിപോലുള്ള പകര്‍ച്ചവ്യാതികള്‍ക്കെതിരെയുള്ള; ഷോര്‍ട്ട് ഫിലിമിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം 

> **Lead Summary:** **പേരാമ്പ്ര**: ഡെങ്കിപോലുള്ള പകര്‍ച്ചവ്യാതികള്‍ക്കെതിരെ ഇതെന്ത് ഡെങ്കിയാ.. ഷോര്‍ട്ട് ഫിലിമിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര**: ഡെങ്കിപോലുള്ള പകര്‍ച്ചവ്യാതികള്‍ക്കെതിരെ ഇതെന്ത് ഡെങ്കിയാ.. ഷോര്‍ട്ട് ഫിലിമിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍. കെ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഡോക്ടര്‍ സി.കെ വിനോദ്, ബാദുഷ മുസ്തഫ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സാമൂഹിക ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ദാസന്‍ കെ പെരുമണ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചലച്ചിത്രത്തില്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യ കഥാപാത്രമായി എത്തുന്നു.

പ്രൊഫസര്‍ നരേന്ദ്രപ്രസാദ് അവാര്‍ഡ് നേടിയ അബി പേരാമ്പ്ര, സുരേഷ് അലീന, സുനീഷ് യോഗിമഠം, ധനിഷ ബിജു കാരയാട്, ഷൈനി വിശ്വന്‍, സിന്ധു മനോജ്, ടി.വി. ശശി, ധാര്‍മിക്ക് ദേവ്, മിലന്‍ ദേവ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്നു.

ഈ സിനിമയുടെ ക്യാമറയും എഡിറ്റിംങും യു.കെ ഷിജു പൈതോത്ത് ആണ് നിര്‍വഹിക്കുന്നത്. സ്റ്റില്‍ അലന്‍ എസ് അശോക്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212151/against-infectious-diseases-such-as-dengue-switch-on-karma-of-the-short-film)