---
title: "പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് നേതൃത്വ യോഗം "
english_title: "Perambra Constituency UDF Leadership Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212754/perambra-constituency-udf-leadership-meeting"
published_at: "2024-06-17T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66700829230d5_1_yogam.jpg"
keywords: []
---

# പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് നേതൃത്വ യോഗം 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് നേതൃത്വ യോഗം സംഘടിപ്പിച്ചു. ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് നേതൃത്വ യോഗം സംഘടിപ്പിച്ചു. ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു.

അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ പിടിച്ചെടുക്കുവാന്‍ ഉള്ള സിപിഎം ശ്രമത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ടി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

പി.എം ജോര്‍ജ്, എസ്.പി കുഞ്ഞമ്മദ്, കെ.എ ജോസുകുട്ടി, ഇ അശോകന്‍, ആര്‍.കെ മുനീര്‍, മുനീര്‍ എരവത്ത്, രാജീവ് തോമസ്, സി.പി.എ അസീസ്, കെ മധു കൃഷ്ണന്‍, രാജന്‍ വര്‍ക്കി, കെ.കെ വിനോദന്‍, ഇ.വി രാമചന്ദ്രന്‍, രാജന്‍ മരുതേരി, ടി.കെ ലത്തീഫ്, കെ.പി രാമചന്ദ്രന്‍, ടി.പി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212754/perambra-constituency-udf-leadership-meeting)