---
title: " മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു"
english_title: " Monsoon vegetable cultivation begin"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212801/monsoon-vegetable-cultivation-begin"
published_at: "2024-06-17T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66705029f1b8c_pachakkari.png"
keywords: []
---

#  മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു

> **Lead Summary:** **കോഴിക്കോട്:** കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നൊച്ചാട് എ എം എല്‍ പി സ്‌കൂളില്‍ മഴക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി. നൊച്ചാട് കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

## Article Content

**കോഴിക്കോട്:** കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നൊച്ചാട് എ എം എല്‍ പി സ്‌കൂളില്‍ മഴക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി. നൊച്ചാട് കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കൃഷി അസിസ്റ്റന്റ് മാരായ പ്രസീദ എം എം ,പ്രിയങ്ക ആര്‍ എന്നിവര്‍ പച്ചക്കറി തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ എച്ച് എം എ കെ അസ്മ അധ്യക്ഷത വഹിച്ചു.

അധ്യാപകരായ റിയാസ് എന്‍ ,ലിനിയ കെ എ,ആഷിത കെ വി കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212801/monsoon-vegetable-cultivation-begin)