---
title: "മേപ്പയ്യൂരില്‍ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്"
english_title: "UDF To Stage Agitation In Meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212805/udf-to-stage-agitation-in-meppayyur"
published_at: "2024-06-17T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667055834a45b_green.png"
keywords: []
---

# മേപ്പയ്യൂരില്‍ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** **മേപ്പയ്യൂര്‍: **ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മേപ്പയ്യൂര്‍-നെല്ലാടിറോഡ് നവീകരിക്കാന്‍ വേണ്ടി 42കോടി രൂപയാണ് അനുവദിച്ചത്.

## Article Content

**മേപ്പയ്യൂര്‍: **ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മേപ്പയ്യൂര്‍-നെല്ലാടിറോഡ് നവീകരിക്കാന്‍ വേണ്ടി 42കോടി രൂപയാണ് അനുവദിച്ചത്.

ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡിന്റെ വീതി കൂട്ടുക,ഓവുചാലുകളും,പാലങ്ങളും നിര്‍മ്മിക്കുക,ബസ്റ്റോപ്പുകള്‍ പുതുക്കിപ്പണിയുക,റോഡിന്റെ വളവുകള്‍ നിവര്‍ത്തുക ഇതൊക്കെയായിരുന്നു പ്രഖ്യാപനങ്ങള്‍.

ഏഴുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.ഏറ്റവും ദുസ്സഹമായ അവസ്ഥ മേപ്പയ്യൂര്‍ ടൗണിനും,നരക്കോടിനും ഇടയിലാണ്.മേപ്പയ്യൂര്‍ ടൗണിന് അടുത്തുള്ള കീഴനത്താഴ റോഡിലൂടെ നടന്നുപോവാനോ,വാഹനങ്ങള്‍ക്ക് പോകാനോ ആവാത്ത അവസ്ഥയാണ്.

നിരവധി ആളുകള്‍ക്കാണ് ഈ റോഡില്‍ നിത്യേന അപകടം പറ്റുന്നത്.ശാസ്ത്രീയമല്ലാത്ത രീതിയിലാണ് ഈ റോഡില്‍ പലതവണകളായി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുളളത്ത്.

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രണ്ട് കോടിയോളം രൂപകള്‍ ഇതിനുവേണ്ടി ചെലവഴിച്ചുവെന്നാണ് അറിയുന്നത്.അതിന്റെ പ്രവര്‍ത്തിയൊന്നും ഈ റോഡില്‍ നടന്നിട്ടില്ല.കരാറുകാര്‍ക്ക് പണം നല്‍കുന്നതൊഴിച്ച് മറ്റൊന്നും ഈ അറ്റകുറ്റപ്പണികൊണ്ട് സാധിച്ചിട്ടില്ല.

പ്രഖ്യാപനങ്ങള്‍ കടലാസില്‍ ഒതുക്കി അട്ടകുറ്റപ്പണി നടത്തുന്നത് അഴിമതി നടത്താനാണെന്ന് ആരോപണങ്ങളും ഉയരുന്നുണ്ട്.പി.ഡബ്യു.ഡി വര്‍ക്ക് കിഫ് ബിക്ക് കൈമാറിയെങ്കിലും വര്‍ക്ക് യഥാസമയം നടക്കാത്തതുകാരണം റോഡിന്റെ അവസ്ഥ വളരെ ശോചനീയമായ രീതിയിലാണ്.

ആയഞ്ചേരി,തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് പൊതുവിലും മേപ്പയ്യുര്‍,കീഴരിയൂര്‍,തുറയൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് നിരന്തമായും എളുപ്പത്തില്‍ നേഷണല്‍ ഹൈവേയുമായി കണക്ട് ചെയ്യാന്‍ കഴിയുന്ന വളരെ പ്രധാനപ്പെട്ട റോഡാണിത്.

സര്‍ക്കാറിന്റെ നിരന്തരമായുള്ള അനാസ്ഥ കാരണം ജനങ്ങള്‍ സുഖകരമായ യാത്ര ചെയ്യാന്‍ കഴിയാതെ പൊറുതിമുട്ടുകയാണ്.

റോഡ് എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

പഞ്ചായത്ത് യു.ഡി.എഫ് നേതൃയോഗം ജില്ലാ മുസ് ലിം ലീഗ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷനായി.കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞു.കെ.പി വേണുഗോപാല്‍,ടി.കെ.എ ലത്തീഫ്,കമ്മന അബ്ദുറഹിമാന്‍,സുരേഷ് മൂന്നൊടിയില്‍,എം.എം അഷറഫ്,സി.പി നാരായണന്‍,കെ.എം കുഞ്ഞമ്മത് മദനി,കീഴ്‌പോട്ട് പി മൊയ്തി,അന്തേരി ഗോപാലകൃഷ്ണന്‍,കെ.എം.എ അസീസ്,കെ.പി മൊയ്തി സംസാരിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് യു.ഡി.എഫ് നേതൃയോഗം ജില്ലാ മുസ് ലിം ലീഗ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനംചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212805/udf-to-stage-agitation-in-meppayyur)