---
title: "എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷ വിജയികള്‍ക്ക് അനുമോദനം നടന്നു "
english_title: "Felicitation was given to the winners of SSLC and Plus Two examinations. "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212813/felicitation-was-given-to-the-winners-of-sslc-and-plus-two-examinations"
published_at: "2024-06-17T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66705c2bcefd4_sangamam.png"
keywords: []
---

# എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷ വിജയികള്‍ക്ക് അനുമോദനം നടന്നു 

> **Lead Summary:** **എടവരാട്: **സംഗമം എടവരാട് വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷവിജയികള്‍ക്ക് അനുമോദനവും ഒപ്പം വായനാ വാരാചരണം ഔദ്യോഗിക ഉദ്ഘാടനവും സംഘടിപ്പിച്ചു.

## Article Content

**എടവരാട്: **സംഗമം എടവരാട് വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷവിജയികള്‍ക്ക് അനുമോദനവും ഒപ്പം വായനാ വാരാചരണം ഔദ്യോഗിക ഉദ്ഘാടനവും സംഘടിപ്പിച്ചു.

കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലുമായി സഹകരിച്ച് മഴക്കാലജന്യ രോഗങ്ങളെക്കുറിച്ചും പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ഗൃഹസമ്പര്‍ക്കപ്രവര്‍ത്തനങ്ങള്‍ക്കും സമാപനം കുറിച്ചു. വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി വീടുകള്‍ കേന്ദ്രീകരിച്ച് ''ഹോം ലൈബ്രറി'' പദ്ധതിക്ക് ചടങ്ങിന്റെ ഭാഗമായി തുടക്കം കുറിച്ചു.

ആഘോഷപരിപാടികളോടനുബന്ധിച്ച് ക്ലബ്ബ് ഓഫീസിലേക്ക് വനിതാവേദിയുടെ നേതൃത്വത്തില്‍ കാരംസ്- ചെസ്സ് ബോര്‍ഡ് എന്നിവയുംദിനപത്രവും സമര്‍പ്പിക്കുകയുണ്ടായി. സംഗമം കലാകായികവേദി പ്രസിഡന്റ് സുമേഷ് താമഠം അധ്യക്ഷത വഹിച്ചു.പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിച്ച ചടങ്ങില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ നൗഷാദ് ആവള വായനാദിന സന്ദേശം നല്‍കുകയും ''ഹോം ലൈബ്രറി'' പദ്ധതി സമര്‍പ്പണവും നടത്തുകയും ചെയ്തു. സംഗമം സെക്രട്ടറി ലിനീഷ് ഇ പി സ്വാഗതവും വനിതാവേദി ചെയര്‍പേഴ്‌സണ്‍ ഷൈനി സുരേഷ് നന്ദിയും പ്രകടിപ്പിച്ച സദസ്സിന് ഇപി സുരേഷ്, വസന്ത ടി,ശ്രീജേഷ് ഒ എം,സെനിത്ത് ഇപി,പികെ സുരേഷ്, അമേയ വി കെ, അനാമിക എന്നിവര്‍ആശംസകള്‍നേര്‍ന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212813/felicitation-was-given-to-the-winners-of-sslc-and-plus-two-examinations)