---
title: "  വിജയത്തിനു ശേഷം ഷാഫി പറമ്പില്‍ ഒഞ്ചിയം നെല്ലാച്ചേരി ടിപി ഹൗസിലെത്തി"
english_title: "  After the victory, Shafi reached Parambil Onchiyam Nellacherry TP House"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212814/after-the-victory-shafi-reached-parambil-onchiyam-nellacherry-tp-house"
published_at: "2024-06-17T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66705ec5e61b5_maala.png"
keywords: []
---

#   വിജയത്തിനു ശേഷം ഷാഫി പറമ്പില്‍ ഒഞ്ചിയം നെല്ലാച്ചേരി ടിപി ഹൗസിലെത്തി

> **Lead Summary:** ഒഞ്ചിയം : വടകര ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഷാഫി പറമ്പില്‍ ഒഞ്ചിയം നെല്ലാച്ചേരി ടിപി ഹൗസിലെത്തി ടി.പി ചന്ദ്രശേഖരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

## Article Content

ഒഞ്ചിയം : വടകര ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഷാഫി പറമ്പില്‍ ഒഞ്ചിയം നെല്ലാച്ചേരി ടിപി ഹൗസിലെത്തി ടി.പി ചന്ദ്രശേഖരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതും ഇവിടെ വെച്ചായിരുന്നു. ആര്‍എംപിഐ -യുഡിഎഫ് പ്രവര്‍ത്തകരും വലിയ ജനാവലിയും ചേര്‍ന്ന് നല്‍കിയ സ്വീകരണത്തില്‍ കെ.കെ. രമ എംഎല്‍എ ഷാഫിയെ മാലയിട്ട് സ്വീകരിച്ചു.

വടകരയിലെ മികച്ച വിജയം, കൊല ചെയ്യപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ സ്മരണയില്‍ പൂത്തുലഞ്ഞതാണെന്ന് ഷാഫി പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരേയും വര്‍ഗീയപ്രചാരണത്തിനെതിരേയും ജനങ്ങള്‍ നല്‍കിയ ജനാധിപത്യ വിജയമാണ് വടകരയിലേത്.

സിപിഐഎം നടത്തുന്ന ഏത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത് പോകുന്ന നടപടി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും ഷാഫി വ്യക്തമാക്കി.

ടിപി കൊലചെയ്യപ്പെട്ട നിമിഷം പ്രചരിപ്പിച്ച 'മാഷാ അള്ളാ' എന്ന തന്ത്രമാണ് ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലും സിപിഐഎം കൈക്കൊണ്ടതെന്ന് ഷാഫി ആരോപിച്ചു.

ഡിസിസി പ്രസിഡന്റ്  അഡ്വ. കെ. പ്രവീണ്‍ കുമാര്‍, കോട്ടയില്‍ രാധാകൃഷ്ണന്‍, അമല്‍ജിത്ത്, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി. ശ്രീജിത്ത്, ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ടി.പി മിനിക, കുളങ്ങര ചന്ദ്രന്‍, ടി.കെ സിബി, എന്‍.പി ഭാസ്‌കരന്‍, ടി.കെ വിമല, ജലജാ വിനോദന്‍, ടി.കെ അനിത തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212814/after-the-victory-shafi-reached-parambil-onchiyam-nellacherry-tp-house)