---
title: "ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ ആദരിച്ചു "
english_title: "The top winners were felicitated under the auspices of the Balasangham"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212907/the-top-winners-were-felicitated-under-the-auspices-of-the-balasangham"
published_at: "2024-06-18T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66712aaf16b63_1_anumo3.jpg"
keywords: []
---

# ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജാനകി വയലില്‍ വെച്ച് എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജാനകി വയലില്‍ വെച്ച് എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ ജി. രവി ഉദ്ഘാടനം ചെയ്തു. ബാലസംഘം സെക്രട്ടറി സൗരാഗ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാലസംഘം പ്രസിഡണ്ട് വൈഗാ ലക്ഷ്മി അധ്യക്ഷത വഹിച്ചു.

പി.സി സന്തോഷ്, എ.ബി സുഭാഷ്, ദിവ്യ സുനില്‍, ധന്യ സുഭാഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212907/the-top-winners-were-felicitated-under-the-auspices-of-the-balasangham)