അയ്യങ്കാളി ചരമദിനം കര്‍ഷകദിനമായി ആചരിച്ച് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍

അയ്യങ്കാളി ചരമദിനം കര്‍ഷകദിനമായി ആചരിച്ച് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍
Jun 18, 2024 03:14 PM | By SUBITHA ANIL

പേരാമ്പ്ര: തിരുവിതാംകൂറിലെ ആദ്യ കര്‍ഷകതൊഴിലാളി സമര നായകനും അസമത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതിയ സാമൂഹ്യ പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായ മഹാത്മാ അയ്യങ്കാളിയുടെ 83-ാം ചരമദിനം ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ കര്‍ഷകദിനമായി ആചരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ വിവിധ മണ്ഡലം കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ കര്‍ഷദിനാചരണം നടത്തി.


പേരാമ്പ്രയില്‍ ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യങ്കാളിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ചടങ്ങ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  കെ. മധുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മഹിമ രാഘവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ തണ്ടോറ ഉമ്മര്‍, ഇ.ടി. സത്യന്‍, മോഹന്‍ദാസ് ഓണിയില്‍, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്  പി.എസ്. സുനില്‍ കുമാര്‍, സി.എം. നാരായണന്‍, കെ.എം. പുഷ്പ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ല കമ്മിറ്റി അംഗം എന്‍. ഹരിദാസന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.വി. ലക്ഷ്മിഅമ്മ നന്ദിയും പറഞ്ഞു.

ഡികെടിഎഫ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുതുവണ്ണാച്ച നടന്ന കര്‍ഷദിനാചരണം യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ്  ഒ.കെ. കരുണാകരന്‍ അധ്യക്ഷത വഹിച്ചു.


ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  വി.പി. ഇബ്രാഹിം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്  പ്രകാശന്‍ കന്നാട്ടി, സെക്രട്ടറി സന്തോഷ് കോശി, യുഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ രവീന്ദ്രന്‍ പുതുക്കോട്ട്, അരുണ്‍ പെരുമന, കെ.വി. രാഘവന്‍, മുല്ലപ്പള്ളി വിജയന്‍, എം.പി. സജീഷ്, എം.കെ ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി എന്‍.എസ്. നിധീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഡികെടിഎഫ് മണ്ഡലം സെക്രട്ടറി കെ.എം. പുഷ്പ നന്ദിയും പറഞ്ഞു.

ചെറുവണ്ണൂരില്‍ നടന്ന ദിനാചരണം കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് വി. കുഞ്ഞിക്കേളപ്പന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തംഗം എ. ബാലകൃഷ്ണന്‍,സി.പി. നാരായണന്‍, വി. ജയന്തി, ഡി. യമുന തുടങ്ങിയവര്‍ സംസാരിച്ചു.

കൂത്താളിയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  ഷിജു പുല്യോട്ട് ഉദ്ഘാടനം ചെയ്തു. ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് പി.വി. ലക്ഷ്മി അമ്മ അധ്യക്ഷത വഹിച്ചു. ഇ.ടി. സത്യന്‍, പി.വി. പത്മാവതി, പി.വി. ബാലന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചക്കിട്ടപ്പാറയില്‍ ഡിസിസി സെക്രട്ടറി പി. വാസു ഉദ്ഘാടനം ചെയ്തു. ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കല്ലക്കുടി അധ്യക്ഷത വഹിച്ചു.

National Agricultural Workers Federation observes Ayyankali's death anniversary as Farmer's Day

Next TV

Related Stories
 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

Jul 20, 2024 09:35 PM

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

2023-24 അധ്യയന വര്‍ഷം കോഴിക്കോട് ജില്ലയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദ, ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത...

Read More >>
214 പേര്‍ നിരീക്ഷണത്തില്‍

Jul 20, 2024 08:39 PM

214 പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...

Read More >>
മലപ്പുറത്തെ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്

Jul 20, 2024 07:42 PM

മലപ്പുറത്തെ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്

കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ്...

Read More >>
നിപ പ്രതിരോധം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Jul 20, 2024 07:08 PM

നിപ പ്രതിരോധം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍...

Read More >>
എംഎസ്‌സി ഹൈഡ്രോ കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടി സ്വാലിഹ

Jul 20, 2024 04:33 PM

എംഎസ്‌സി ഹൈഡ്രോ കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടി സ്വാലിഹ

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി (കുസാറ്റ് ) യില്‍ നിന്നും എംഎസ്‌സി ഹൈഡ്രോ കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടി.........

Read More >>
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം പദ്ധതി ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ നടന്നു

Jul 20, 2024 02:01 PM

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം പദ്ധതി ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ നടന്നു

വടകര വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റ്ഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ പുതിയ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍...

Read More >>
Top Stories