---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് കാരണം രോഗികള്‍ ദുരിതത്തില്‍"
english_title: "Patients at Perambra Taluk Hospital are in dire straits due to lack of doctors at night"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21299/patients-at-perambra-taluk-hospital-are-in-dire-straits-due-to-lack-of-doctors-at-night"
published_at: "2022-01-17T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e568241cc48_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് കാരണം രോഗികള്‍ ദുരിതത്തില്‍

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് കാരണം രോഗികള്‍ ദുരിതത്തില്‍. നിരവധി രോഗികളാണ് രാത്രികാലങ്ങളില്‍ ആശുപത്രിയില്‍ എത്താറുള്ളത്. എന്നാല്‍ എല്ലാവരേയുംകൂടി നോക്കാന്‍ ഒരു ഡോക്ടറെ കൊണ്ട് കഴിയാറില്ല എന്നതാണ് ജനങ്ങളുടെ പരാതി.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് കാരണം രോഗികള്‍ ദുരിതത്തില്‍. നിരവധി രോഗികളാണ് രാത്രികാലങ്ങളില്‍ ആശുപത്രിയില്‍ എത്താറുള്ളത്. എന്നാല്‍ എല്ലാവരേയുംകൂടി നോക്കാന്‍ ഒരു ഡോക്ടറെ കൊണ്ട് കഴിയാറില്ല എന്നതാണ് ജനങ്ങളുടെ പരാതി.

ഒരേ സമയം തന്നെ ഡോക്ടര്‍ ഒപിയിലും കാഷ്വാലിറ്റിയിലും നോക്കുകയും ഐപിയുലുള്ള രോഗികള്‍ക്ക് പ്രശ്‌നം വന്നാല്‍ അവിടെയും എത്തേണ്ട അവസ്ഥയാണുള്ളത്. നേരത്തെ വന്ന രോഗികള്‍ക്ക് രാത്രി എട്ടുമണിയായിട്ടും ഡോക്ടറെ കാണിച്ച് വീട്ടില്‍ പോകാന്‍ പറ്റാതെ വരിയില്‍ തന്നെ നില്‍ക്കേണ്ടി വന്നു.

ചില അപകടങ്ങളില്‍ പെട്ട് വരുന്നവരെ നോക്കി ഡോക്ടര്‍ തിരിച്ചു വരുമ്പോഴേക്കും വരിയില്‍ രേഗികള്‍ നിറഞ്ഞിരിക്കും. പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

ഡ്യൂട്ടിയിലുള്ള ഡോക്ടറെ പറഞ്ഞിട്ട് കാര്യമില്ലെന്നും എത്രയും പെട്ടന്ന് ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21299/patients-at-perambra-taluk-hospital-are-in-dire-straits-due-to-lack-of-doctors-at-night)