---
title: "കെ എസ് യു പ്രവർത്തകർ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറെ പൂട്ടിയിട്ട് പ്രതിഷേധിച്ചു"
english_title: "KSU activists Kozhikode Deputy Director Of Education Locked Up In Protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213023/kozhikode-rdd-office-besieged"
published_at: "2024-06-18T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66719c99850dd_sfi.png"
keywords: []
---

# കെ എസ് യു പ്രവർത്തകർ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറെ പൂട്ടിയിട്ട് പ്രതിഷേധിച്ചു

> **Lead Summary:** കോഴിക്കോട് : മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയവർക്ക് പോലും സീറ്റില്ലങ്കിൽ വിദ്യാഭ്യാസ ഓഫീസർമാരും പുറത്തിറങ്ങണ്ടന്ന് കെ എസ് യു. ഈ മുദ്രാവാക്യവുമായി കെ എസ് യു പ്രവർത്തകർ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറെ പൂട്ടിയിട്ട് പ്രതിഷേധിച്ചു.

## Article Content

കോഴിക്കോട് : മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയവർക്ക് പോലും സീറ്റില്ലങ്കിൽ വിദ്യാഭ്യാസ ഓഫീസർമാരും പുറത്തിറങ്ങണ്ടന്ന് കെ എസ് യു. ഈ മുദ്രാവാക്യവുമായി കെ എസ് യു പ്രവർത്തകർ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറെ പൂട്ടിയിട്ട് പ്രതിഷേധിച്ചു.

എസ്.എസ്.എൽ.സി ക്ക് ഫുൾ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കൊപ്പം കോഴിക്കോട് ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ചു. അതീവ രൂക്ഷമായ സാഹചര്യംമാണ് മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട പ്രതിസന്ധിയെന്നും ഇത് പരിഹരിക്കാൻ ഭരണകൂടം അടിയന്തരമായി ഇടപ്പെട്ട് പ്ലസ് വണ്ണിന് മലബാറിൽ അധിക ബാച്ചുകൾ അനുവദിക്കാൻ തയ്യാറാവണമെന്ന് കെ എസ് യൂ കോഴിക്കോട് ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു ന്യായമായ അവകാശങ്ങൾക്ക് സമരം ചെയ്യുമ്പോൾ പോലീസിനെ ഉപയോഗിച്ച് ബാലപ്രയോഗത്തിലൂടെ അടിച്ചമർത്താമെന്ന് കരുതുന്നുണ്ടെങ്കിൽ വരാനിരിക്കുന്ന നാളുകളിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോവുമെന്നും നേതാക്കൾ പറഞ്ഞു.

കെ.എസ്.യൂ ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത് ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.പി രാഗിൻ,ഫായിസ് നടുവണ്ണൂർ, ഫുആദ് സുവീൻ, ജില്ലാ ഭാരവാഹികളായ മുആദ് നരിനട, ഫിലിപ്പ് ജോൺ, ആദിൽ മുണ്ടിയത്ത്, മെബിൻ പീറ്റർ, സിനാൻ പള്ളിക്കണ്ടി, ശ്രീരാഗ് ചാത്തമംഗലം, അർജുൻ ഏടത്തിൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജ്യാമത്തിൽ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213023/kozhikode-rdd-office-besieged)