---
title: "പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നു"
english_title: "The pipe breaks and the drinking water is wasted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213025/the-pipe-breaks-and-the-drinking-water-is-wasted"
published_at: "2024-06-18T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66719e328445b_water.png"
keywords: []
---

# പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നു

> **Lead Summary:** പേരാമ്പ്ര : പന്തിരിക്കര കോക്കാട് റോഡില്‍ പൂച്ചക്കുന്നത്ത് ഭാഗത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്ന് കുടിവെള്ളം റോഡിലൂടെ പരന്നൊഴുകി പാഴാകാന്‍ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും നന്നാക്കിയില്ലെന്ന് വ്യാപക പരാതിയുര്‍ന്നു.

## Article Content

പേരാമ്പ്ര : പന്തിരിക്കര കോക്കാട് റോഡില്‍ പൂച്ചക്കുന്നത്ത് ഭാഗത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്ന് കുടിവെള്ളം റോഡിലൂടെ പരന്നൊഴുകി പാഴാകാന്‍ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും നന്നാക്കിയില്ലെന്ന് വ്യാപക പരാതിയുര്‍ന്നു.

ലിറ്റര്‍ ക്കണക്കിന് വെള്ളമാണ് ദിനം പ്രതിയെന്നോണം റോഡിലൂടെ ഒഴുകി പ്പാഴാകുന്നത്. പല തവണ ഈ വിഷയം ജല അതോറിറ്റിയെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എത്രയും പെട്ടെന്ന് തന്നെ പൊട്ടിയ പൈപ്പ് നന്നാക്കി ജലചോര്‍ച്ച തടയണ മെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213025/the-pipe-breaks-and-the-drinking-water-is-wasted)