---
title: "ലളിതാംബിക അന്തര്‍ജനം പുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു"
english_title: "Entries are invited for the Simple Intuition Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21311/entries-are-invited-for-the-simple-intuition-award"
published_at: "2022-01-17T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e573582b42f_0000 WATERMARK.jpg"
keywords: []
---

# ലളിതാംബിക അന്തര്‍ജനം പുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ലളിതാംബിക അന്തര്‍ജനം പുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. 50001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

## Article Content

** പേരാമ്പ്ര:** ലളിതാംബിക അന്തര്‍ജനം പുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. 50001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

2020 ന് ശേഷം പ്രസിദ്ധീകരിച്ച നോവല്‍, കഥ എന്നിവയുടെ മൂന്ന് കോപ്പികള്‍ സംക്ഷിപ്ത ബയോഡാറ്റ എന്നിവ സഹിതം സെക്രട്ടറി സാഹിതി - ലളിതാംബിക അന്തര്‍ജനം ട്രസ്റ്റ്, ഫ്‌ലാറ്റ് 526, പാറ്റൂര്‍, തിരു: 35 എന്ന വിലാസത്തില്‍ ഫെബ്രുവരി 10 നകം അയക്കണം.

മാര്‍ച്ച് 30ന് ലളിതാംബിക അന്തര്‍ജനം അനുസ്മരണ ദിനത്തില്‍ പുരസ്‌കാര സമര്‍പ്പണം നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ഡോ: രമേശ് കുമാറും സെക്രട്ടറി ജനറല്‍ ബിന്നി സാഹിതിയും ഡയറക്ടര്‍ നസീര്‍ നൊച്ചാടും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21311/entries-are-invited-for-the-simple-intuition-award)