---
title: "കുറ്റ്യാടി പൊലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം"
english_title: "Youth Congress protest at Kuttyadi Police Station"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213135/youth-congress-protest-at-kuttyadi-police-station"
published_at: "2024-06-19T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672783fbc55b_1_kafin.jpg"
keywords: []
---

# കുറ്റ്യാടി പൊലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

> **Lead Summary:** ** പേരാമ്പ്ര :** ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയ കാഫിര്‍ പ്രയോഗ വിഷയത്തില്‍ പരാതി സ്വീകരിക്കാത്ത കുറ്റ്യാടി പൊലീസ് നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

## Article Content

** പേരാമ്പ്ര :** ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയ കാഫിര്‍ പ്രയോഗ വിഷയത്തില്‍ പരാതി സ്വീകരിക്കാത്ത കുറ്റ്യാടി പൊലീസ് നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

സിപിഐഎം നേതാവും മുന്‍ എംഎല്‍എ യുമായ കെ.കെ. ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ജില്ല പഞ്ചായത്തംഗവുമായ വി.പി ദുല്‍ഖിഫില്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

പരാതി സ്വീകരിക്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതോടെ ദുല്‍ഖിഫില്‍ ഒന്നര മണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. ഒടുവില്‍ ഡിവൈഎസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പരാതി സ്വീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ക്കിഫില്‍, രാഹുല്‍ ചാലില്‍, എ.കെ. ഷംസീര്‍, ജംഷി അടുക്കത്ത്, അഫ്‌സല്‍ മുഹമ്മദ്, പി.പി.കെ. നവാസ് അമാന്‍ തുടങ്ങിയവരുടെ നേതൃത്തിലാണ് പ്രതിഷേധം. കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രിജേഷ് ഊരത്തും പ്രതിഷേധത്തില്‍ പങ്കാളിയായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213135/youth-congress-protest-at-kuttyadi-police-station)