---
title: "വയനാദിനത്തിന്റെ മധുരംനുകര്‍ന്ന് ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂള്‍"
english_title: "Cheruvalur GLP School Tastes The Sweetness Of Wayanad Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213278/cheruvalur-glp-school-tastes-the-sweetness-of-wayanad-day"
published_at: "2024-06-19T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672f36b6ddac_yellow.png"
keywords: []
---

# വയനാദിനത്തിന്റെ മധുരംനുകര്‍ന്ന് ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂള്‍

> **Lead Summary:** **പേരാമ്പ്ര: **ഈ വര്‍ഷത്തെ വായനാ ദിനത്തില്‍ ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂള്‍ വേറിട്ട ഒരു ചടങ്ങിന് വേദിയായി.

## Article Content

**പേരാമ്പ്ര: **ഈ വര്‍ഷത്തെ വായനാ ദിനത്തില്‍ ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂള്‍ വേറിട്ട ഒരു ചടങ്ങിന് വേദിയായി.

സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന മേധ ഇഷാനി എന്ന ആറു വയസ്സുകാരി ക്ലാസ് ടീച്ചര്‍ക്കെഴുതി നല്‍കിയ കൊച്ചു കൊച്ചു കഥകള്‍ ചേര്‍ത്തു വച്ച് 'എന്റെ കൂട്ടുകാര്‍ ' എന്ന പേരില്‍ പുറത്തിറക്കിയ കഥാസമാഹാരം സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി കൊണ്ട് നടന്ന ചടങ്ങ് വായനാദിനത്തിനെ അര്‍ത്ഥവത്താക്കുന്നതായിരുന്നു.

ചിത്രങ്ങള്‍ നോക്കി കഥ തയ്യാറാക്കുന്ന പoന രീതിയില്‍ മേധ ഇഷാനി എഴുതി നല്‍കുന്ന ഓരോ കഥകളും അദ്ധ്യാപകരിലുണ്ടാക്കിയ കൗതുകമാണ് ഒരു കഥാസമാഹാരമായി രൂപാന്തരപ്പെടാന്‍ കാരണമായത്.

പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അദ്ധ്യയന വര്‍ഷാരംഭത്തില്‍ സ്‌കൂളില്‍ ഒരുക്കിയ ചടങ്ങില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരി നിര്‍വ്വഹിച്ചിരുന്നു.

ഇപ്പോള്‍ വായനാദിനത്തില്‍ കുട്ടികള്‍ക്കെല്ലാം ഒരു പ്രചോദനമാകട്ടെ എന്നു കരുതിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പ്രധാന അദ്ധ്യാപകന്‍ എം സതീശന്‍ പറഞ്ഞു. വി.പി നിത ചടങ്ങ് ഉദ്ഘാടനം ചെയ്തു.  സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കവിയും എഴുത്തുകാരനും ജെ.സി ഡാനിയേല്‍ കാവ്യ ശ്രേഷ്ഠ അവാര്‍ഡ്- എഴുത്തോല പുരസ്‌കാര ജേതാവുമായ ദിനേശ് കാരന്തൂര്‍ മുഖ്യാതിഥി ആയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213278/cheruvalur-glp-school-tastes-the-sweetness-of-wayanad-day)