---
title: "ചെറിയകുമ്പളം ഗവ. എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ചെറിയകുമ്പളം റസിഡന്റ്‌സ് അസോയിയേഷന്‍  ലൈബ്രറി സന്ദര്‍ശിച്ചു"
english_title: "Cheriyakumbalam Govt. Children of LP School Visit Cheriyakumbalam Residents' Association Library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213281/cheriyakumbalam-govt-children-of-lp-school-visit-cheriyakumbalam-residents-association-library"
published_at: "2024-06-19T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672f6ced1cf2_lib.png"
keywords: []
---

# ചെറിയകുമ്പളം ഗവ. എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ചെറിയകുമ്പളം റസിഡന്റ്‌സ് അസോയിയേഷന്‍  ലൈബ്രറി സന്ദര്‍ശിച്ചു

> **Lead Summary:** **കോഴിക്കോട് :** വായനാ ദിനത്തില്‍ ചെറിയകുമ്പളം ഗവ. എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ചെറിയകുമ്പളം റസിഡന്റ്‌സ് അസോയിയേഷന്‍ ലൈബ്രറി സന്ദര്‍ശിച്ചു.

## Article Content

**കോഴിക്കോട് :** വായനാ ദിനത്തില്‍ ചെറിയകുമ്പളം ഗവ. എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ചെറിയകുമ്പളം റസിഡന്റ്‌സ് അസോയിയേഷന്‍ ലൈബ്രറി സന്ദര്‍ശിച്ചു.

ഏറെ കൗതുകത്തോടെയാണ് കുട്ടികള്‍ മനോഹരമായി സജ്ജീകരിച്ച ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കി കണ്ടത് വായനാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി CRA ലൈബ്രറിയില്‍ ചെറിയകുമ്പളം ഗവ. എല്‍പി സ്‌കൂളിലെ മുഴുവന്‍ വായനാ തല്‍പ്പരരായ വിദ്യാര്‍ത്ഥികള്‍ക്കും ആജീവനാന്ത സൗജന്യ മെമ്പര്‍ഷിപ്പ് നല്‍കുമെന്ന് CRA പ്രസിഡണ്ട് ഉബൈദ് വാഴയില്‍ ചടങ്ങില്‍ സൂചിപ്പിച്ചു.

  CRA മുന്‍ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ZA അബ്ദുല്ല സല്‍മാന്‍ വായനാ ദിന സന്ദേശം നല്‍കി CRA ലൈബ്രേറിയന്‍ പൊക്കന്‍ പുതിയോട്ടില്‍ ഭാരവാഹികളായ അനിത ചന്ദ്രന്‍ സുരേഷ് സി.ടി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി  റീജ  അധ്യാപകരായ ഹാരിസ് , പി മൈമൂന, വി.എം ലിഖിത, ടി അനുപമ  എന്നിവര്‍ സംസാരിച്ചു.

3, 4 ക്ലാസ്റ്റുകളിലെ വിദ്യാര്‍ത്ഥികളാണ് ലൈബ്രറി സന്ദര്‍ശനത്തിന് എത്തിയത് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളും പുസ്തകങ്ങളെയും അടുത്തറിഞ്ഞ് നിറഞ്ഞ മനസ്സോടെയാണ് കുരുന്നുകള്‍യാത്രയായത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213281/cheriyakumbalam-govt-children-of-lp-school-visit-cheriyakumbalam-residents-association-library)