---
title: "വായന ദിനത്തില്‍ ക്ലാസധ്യാപകര്‍ പുസ്തകം പരിചയപ്പെടുത്തി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാതൃകയായി."
english_title: "Nochad Higher Secondary School became a model by introducing the book by the class teachers on the day of reading."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213292/nochad-higher-secondary-school-became-a-model-by-introducing-the-book-by-the-class-teachers-on-the-day-of-reading"
published_at: "2024-06-19T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672fc62416ac_school.png"
keywords: []
---

# വായന ദിനത്തില്‍ ക്ലാസധ്യാപകര്‍ പുസ്തകം പരിചയപ്പെടുത്തി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാതൃകയായി.

> **Lead Summary:** **കോഴിക്കോട്: **വായന ദിനത്തില്‍ വേറിട്ട പരിപാടികള്‍ നടത്തിനൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശ്രദ്ധേയമായി.

## Article Content

**കോഴിക്കോട്: **വായന ദിനത്തില്‍ വേറിട്ട പരിപാടികള്‍ നടത്തിനൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശ്രദ്ധേയമായി.

ഹൈസ്‌കൂള്‍ ക്ലാസ്സുകളിലെ എല്ലാഡിവിഷനിലെയും ക്ലാസധ്യാപകര്‍ ഒന്നാം പിരിയേഡ് ഒരു പുസ്തകത്തിന്റെ ആസ്വാദനം അവതരിപ്പിച്ച് പരിചയപ്പെടുത്തി. അക്ഷര യാത്ര, അമ്മവായന , ക്വിസ് കോര്‍ണര്‍, സെമിനാര്‍, കയ്യെഴുത്ത് മാസിക' ഡിജിറ്റല്‍ മാഗസിന്‍ ഗൃഹ ലൈബ്രറി തുടങ്ങി ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

മികച്ച ആസ്വാദന കുറിപ്പിന് അധ്യാപകര്‍ക്കും വിദ്യാര്‍തികള്‍ക്കും രക്ഷിതാക്കള്‍ക്കും സമ്മാനം നല്‍കും. സ്‌കൂള്‍ തല വായന പരിപാടിയും വിദ്യാരംഗം ഉദ്ഘാടനവും കവി കെ.ടി സൂപ്പി ഉദ്ഘാടനം ചെയ്തു.

അക്ഷര മരത്തില്‍ അക്ഷരം ചേര്‍ത്ത് വെച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഹെഡ്മിസ്ട്രസ് എം. ബിന്ദു അധ്യക്ഷത വഹിച്ചു.

സംസ്ഥാന തല കലാമുദ്ര കവിത പുരസ്‌കാരം നേടിയ ഒന്‍പതാം തരം വിദ്യാര്‍ത്ഥി നിരഞ്ജനയെ ചടങ്ങില്‍ ആദരിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സി.നസീറ , വിദ്യാരംഗം ജില്ല. അസി: കോഡിനേറ്റര്‍ വി.എം അഷറഫ്, ടി.കെ റാബിയ, എ.പി അസീസ്, സ്റ്റാഫ് സെക്രട്ടറി പി.എം ബഷീര്‍, റാഷിദ മുത്താടത്തില്‍ , ബി  വൈഗ നായര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213292/nochad-higher-secondary-school-became-a-model-by-introducing-the-book-by-the-class-teachers-on-the-day-of-reading)