---
title: "കേരള എന്‍ ജി ഓ യൂണിയന്റെ സംസ്ഥാന സമ്മേളനം കോഴിക്കോട് വെച്ച് നടക്കുന്നു"
english_title: "Kerala NGO Union's State Conference To Be Held In Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213304/kerala-ngo-unions-state-conference-to-be-held-in-kozhikode"
published_at: "2024-06-19T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673030d54c81_ezhunnallipp.png"
keywords: []
---

# കേരള എന്‍ ജി ഓ യൂണിയന്റെ സംസ്ഥാന സമ്മേളനം കോഴിക്കോട് വെച്ച് നടക്കുന്നു

> **Lead Summary:** **കോഴിക്കോട്:** കേരള എന്‍ ജി ഓ യൂണിയന്റെ 61 മത് സംസ്ഥാന സമ്മേളനം ജൂണ്‍ 22,23,24 തിയതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്നു.

## Article Content

**കോഴിക്കോട്:** കേരള എന്‍ ജി ഓ യൂണിയന്റെ 61 മത് സംസ്ഥാന സമ്മേളനം ജൂണ്‍ 22,23,24 തിയതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്നു.

17 വര്‍ഷത്തിന് ശേഷമാണ് സമ്മേളനം കോഴിക്കോട് നടക്കുന്നത്.കഴിഞ്ഞ ഒരു മാസമായി വിവിധ അനുബന്ധ പരിപാടികള്‍ ജില്ലയില്‍ നടന്നു വരുന്നു. സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ വര്‍ണശബളമായ വിളംബര ജാഥ നടന്നു.

ജാഥക്ക് യൂണിയന്‍ ഏരിയ ഭാരവാഹികളായ പി.കെ പ്രഭിലാഷ്, സി.ബി സജിത്ത് , നവീന്‍ ലിനോയ്, പി.കെ ആസിഫ് , വി ഷീജ , സി.കെ  ശ്രീജിത്ത്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213304/kerala-ngo-unions-state-conference-to-be-held-in-kozhikode)