---
title: "വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും   പുസ്തക തൊട്ടിലിന്റെ ആരംഭവും നടത്തി"
english_title: "Inauguration of Vidyarangam Kala Sahitya Vedike  The beginning of the book cradle was also made"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213307/inauguration-of-vidyarangam-kala-sahitya-vedike-the-beginning-of-the-book-cradle-was-also-made"
published_at: "2024-06-19T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667305ec207f4_Red.png"
keywords: []
---

# വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും   പുസ്തക തൊട്ടിലിന്റെ ആരംഭവും നടത്തി

> **Lead Summary:** **കൂത്താളി:** കുത്താളി വിഎച്ച്എസ്എസി ല്‍ വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും പുസ്തക തൊട്ടിലിന്റെ ആരംഭവും നടത്തി.

## Article Content

**കൂത്താളി:** കുത്താളി വിഎച്ച്എസ്എസി ല്‍ വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും പുസ്തക തൊട്ടിലിന്റെ ആരംഭവും നടത്തി.

ഉദ്ഘാടനം ബഹു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനൂപ് കുമാര്‍ നിര്‍വഹിച്ചു പുസ്തക തൊട്ടിലിന്റെ ഉദ്ഘാടനം പൂര്‍വ്വ വിദ്യാര്‍ത്ഥിയും എഴുത്തുകാരനുമായ ടി.വി മുരളി അദ്ദേഹത്തിന്റെ കുഞ്ഞാറ്റയും, പോറ്റിച്ചിയും, എന്നീ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

പരിപാടിയുടെ സ്വാഗതം പി.പി സുനിത അധ്യക്ഷ സ്ഥാനം പി സുജാത  അനുസ്മരണ പ്രഭാഷണം കെ നാരായണന്‍ വായനാദിന സന്ദേശം മാനേജര്‍ ഇബ്രാഹിം കുത്താളി വായനാദിന പ്രതിജ്ഞ ദേവിക ഗിരീഷ്. ശിബിത ടീച്ചര്‍, സജീവന്‍ മാഷ്, പ്രശാന്ത് എന്നിവര്‍ ആശംസ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. കെ.പി നിസി  നന്ദിയും അര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213307/inauguration-of-vidyarangam-kala-sahitya-vedike-the-beginning-of-the-book-cradle-was-also-made)