---
title: "തെങ്ങുകയറ്റ പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം "
english_title: "Peruvannamoozhi Agricultural Knowledge Center with Coconut Climbing Training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21336/peruvannamoozhi-agricultural-knowledge-center-with-coconut-climbing-training"
published_at: "2022-01-17T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e58e14ddebc_vvvv - Copy (3) - Copy copy.jpg"
keywords: []
---

# തെങ്ങുകയറ്റ പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം 

> **Lead Summary:** **പേരാമ്പ്ര**: പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തെങ്ങുകയറ്റ പരിശീലനം സംഘടിപ്പിക്കുന്നു. ആറുദിവസം നീണ്ടുനില്‍ക്കുന്ന തെങ്ങുകയറ്റ പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുക.

## Article Content

**പേരാമ്പ്ര**: പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തെങ്ങുകയറ്റ പരിശീലനം സംഘടിപ്പിക്കുന്നു. ആറുദിവസം നീണ്ടുനില്‍ക്കുന്ന തെങ്ങുകയറ്റ പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുക.

നാളികേര വികസന ബോര്‍ഡിന്റെ സാമ്പത്തികസഹായത്തോടെയാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തെങ്ങുകയറ്റ യന്ത്രവും നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

താല്പര്യമുള്ള കര്‍ഷകര്‍ 0496 - 2966041, 8547544765 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21336/peruvannamoozhi-agricultural-knowledge-center-with-coconut-climbing-training)