---
title: "പേരാമ്പ്രയില്‍ ബസ് ജീവനക്കാര്‍ക്കുള്ള ബോധവത്കരണവും മണ്‍സൂണ്‍ കാല വാഹനപരിശോധനയും "
english_title: "Awareness raising for bus crews and monsoon season vehicle inspection at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213387/awareness-raising-for-bus-crews-and-monsoon-season-vehicle-inspection-at-perambra"
published_at: "2024-06-20T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673b9f903ca5_bus.JPG"
keywords: []
---

# പേരാമ്പ്രയില്‍ ബസ് ജീവനക്കാര്‍ക്കുള്ള ബോധവത്കരണവും മണ്‍സൂണ്‍ കാല വാഹനപരിശോധനയും 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബസ് സ്റ്റാന്റില്‍ പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ പി. രാജേഷിന്റെ നേതൃത്വത്തില്‍ ബസ് ജീവനക്കാര്‍ക്കുള്ള ബോധവത്കരണവും മണ്‍സൂണ്‍ കാല വാഹനപരിശോധനയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബസ് സ്റ്റാന്റില്‍ പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ പി. രാജേഷിന്റെ നേതൃത്വത്തില്‍ ബസ് ജീവനക്കാര്‍ക്കുള്ള ബോധവത്കരണവും മണ്‍സൂണ്‍ കാല വാഹനപരിശോധനയും സംഘടിപ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ യാത്രാ സംബന്ധമായ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാതിരിക്കുക, വിദ്യാര്‍ത്ഥികളുള്ള ബസ്സ്‌റ്റോപ്പില്‍ വാഹനം നിര്‍ത്താതിരിക്കുക, വിദ്യാര്‍ത്ഥികളോട് മാന്യതയോടെ പെരുമാറാതിരിക്കുക, കണ്‍സഷന്‍ ആനുകൂല്യം നല്‍കാതിരിക്കുക, എന്നീ പരാതികള്‍ വരാതിരിക്കാനുള്ള കര്‍ശന നിര്‍ദ്ദേശം ബസ്സ് ജീവനക്കാര്‍ക്ക് നല്‍കുകയുണ്ടായി.

മഴക്കാല പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ മൂന്ന് ബസ്സുകളുടെ പിന്‍ഭാഗത്തെ ടയറുകള്‍ പൂര്‍ണ്ണമായും തേയ്മാനം സംഭവിച്ചതായി കണ്ടെത്തി നടപടി സ്വീകരിച്ചു.

പരിശോധനയില്‍ എംവിഐ കെ.ടി ഷംജിത്ത്, എഎംവിഐ ഷാന്‍ എസ് നാഥ് എന്നിവര്‍ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213387/awareness-raising-for-bus-crews-and-monsoon-season-vehicle-inspection-at-perambra)