---
title: "വായനാദിനവും പി.എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി വെങ്ങപ്പറ്റ ജിഎച്ച്എസ്‌"
english_title: "Vengapatta GHS conducted reading day and PN Panicker commemoration perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213495/vengapatta-ghs-conducted-reading-day-and-pn-panicker-commemoration-perambra"
published_at: "2024-06-20T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673ff8f4561f_200624_2.jpg"
keywords: []
---

# വായനാദിനവും പി.എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി വെങ്ങപ്പറ്റ ജിഎച്ച്എസ്‌

> **Lead Summary:** ** പേരാമ്പ്ര:**ജിഎച്ച്എസ് വെങ്ങപ്പറ്റ വായനദിനവും പി.എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി. വിജയികള്‍ക്കുള്ള അനുമോദനവും ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി നിര്‍വ്വഹിച്ചു.പിടിഎ പ്രസിഡണ്ട് പി.സന്തോഷ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ബാബു മമ്മിളി മുഖ്യപ്രഭാഷണം നടത്തി.

## Article Content

** പേരാമ്പ്ര:**ജിഎച്ച്എസ് വെങ്ങപ്പറ്റ വായനദിനവും പി.എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി. വിജയികള്‍ക്കുള്ള അനുമോദനവും ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി നിര്‍വ്വഹിച്ചു.പിടിഎ പ്രസിഡണ്ട് പി.സന്തോഷ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ബാബു മമ്മിളി മുഖ്യപ്രഭാഷണം നടത്തി.

വാര്‍ഡ് മെമ്പര്‍ ടി.രാജശ്രീ, മനോജ് തോമസ്, വി.പി.അഷറഫ്, എംപിടിഎ ചെയര്‍പേഴ്‌സണ്‍ എം.എം.ശ്രീകല, ലിഷ എന്നിവര്‍ സംസാരിച്ചു. സ്ഥലം മാറി പോകുന്ന പ്രധാനധ്യാപകന്‍ കെ.കെ.യൂസഫിന് ചടങ്ങില്‍ വച്ച് പിടിഎ ഉപഹാരം നല്‍കി.പ്രധാനധ്യാപകന്‍ അബ്ദുള്‍ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങിന് എസ്എംസി ചെയര്‍മാന്‍ എം രജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213495/vengapatta-ghs-conducted-reading-day-and-pn-panicker-commemoration-perambra)