---
title: "അർജ്ജുൻ കൃഷ്ണയെ ഏറ്റെടുത്ത് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂൾ "
english_title: "Arjun Krishna was taken over by Perambra Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213608/arjun-krishna-was-taken-over-by-perambra-higher-secondary-school"
published_at: "2024-06-20T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674720ce3166_arjunn.JPG"
keywords: []
---

# അർജ്ജുൻ കൃഷ്ണയെ ഏറ്റെടുത്ത് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂൾ 

> **Lead Summary:**  **പേരാമ്പ്ര :** എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചിട്ടും പ്ലസ് ടുവിന് സീറ്റ് ലഭിക്കാത്തതിൽ മാനസികമായി തകർന്ന അർജ്ജുൻ കൃഷ്ണയെ ഏറ്റെടുത്ത് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂൾ.

## Article Content

 **പേരാമ്പ്ര :** എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചിട്ടും പ്ലസ് ടുവിന് സീറ്റ് ലഭിക്കാത്തതിൽ മാനസികമായി തകർന്ന അർജ്ജുൻ കൃഷ്ണയെ ഏറ്റെടുത്ത് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂൾ.

അർജ്ജുൻ കൃഷ്ണക്ക് മാനേജ്മെൻ്റ്  ക്വാട്ടയിൽ സൗജന്യമായി സീറ്റ് നൽകാനും രണ്ട് വർഷത്തെ പഠനത്തിൻ്റെ മുഴുവൻ ചെലവും വഹിക്കാനും സ്ക്കൂൾ മാനേജ്മെൻ്റ്  കമ്മിറ്റി ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു.

കഷ്ടതകളോട് പടപൊരുതി നേടിയ വിജയം പാഴായി പോവുമെന്ന അവസ്ഥയിലാണ് സ്ക്കൂൾ അധികൃതരുടെ ഇ തീരുമാനം. അങ്ങനെ ഒരു വിദ്യാലയം നാടിൻ്റെ അഭിമാനമായി മാറി.

മാനേജ്മെൻ്റ്  പ്രതിനിധികൾ അർജ്ജുൻ കൃഷ്ണയുടെ വീട്ടിലെത്തി വിവരം അറിയിച്ചതോടെ അർജ്ജുനും മാതാപിതാക്കൾക്കും സന്തോഷമായി. 5 സെന്റ്  ഭൂമിയിൽ ഷീറ്റ് കൊണ്ടുണ്ടാക്കിയ കൂ രയിൽ നിന്നാണ് അർജുൻ കൃ ഷ്ണ കഷ്ടപ്പെട്ട് പഠിച്ച് എസ്എ സ്എൽസിക്ക് ഫുൾ എ പ്ലസ് നേടിയത്.

നടുവത്തൂർ ആച്ചേരി കുന്നത്ത് ബിജുവിന്റെയും മഞ്ജുഷയുടെയും ഏകമകനാണ് അർജുൻ കൃഷ്ണ. കീഴരിയൂർ നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചതും പരീക്ഷ എഴുതിയതും.

മൂന്നാമത്തെ അലോട്മെന്റ്  കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതെ വന്നതോടെയാണ് അർജ്ജുനും കുടുംബവും ദുഖത്തിലായത്. പ്ലസ് വണിന് സയൻസ് വിഷയത്തിൽ പഠിക്കാനായിരുന്നു ആഗ്രഹം, ആഗ്രഹം നിറവേറിയതിൽ ദൈവത്തിനോടും സ്ക്കൂൾ അധികൃതരോടും നന്ദി പറയുകയാണ് ഇവർ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213608/arjun-krishna-was-taken-over-by-perambra-higher-secondary-school)