---
title: "അസറ്റ് പേരാമ്പ്ര പ്രഥമ അധ്യാപക അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു "
english_title: "Applications are invited for Asset Perambra First Teacher Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213765/applications-are-invited-for-asset-perambra-first-teacher-award"
published_at: "2024-06-21T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675493e442f6_asset.JPG"
keywords: []
---

# അസറ്റ് പേരാമ്പ്ര പ്രഥമ അധ്യാപക അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അങ്കണവാടി, നഴ്‌സറി, ലോവര്‍ പ്രൈമറി സ്‌കൂള്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോളജ്, സിബിഎസ്ഇ സ്‌കൂള്‍, റിസോഴ്‌സ് അധ്യാപകര്‍ എന്നീ വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് അധ്യാപക ദിനത്തോടനുബന്ധിച്ച് അവാര്‍ഡുകള്‍ നല്‍കുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അങ്കണവാടി, നഴ്‌സറി, ലോവര്‍ പ്രൈമറി സ്‌കൂള്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോളജ്, സിബിഎസ്ഇ സ്‌കൂള്‍, റിസോഴ്‌സ് അധ്യാപകര്‍ എന്നീ വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് അധ്യാപക ദിനത്തോടനുബന്ധിച്ച് അവാര്‍ഡുകള്‍ നല്‍കുന്നു.

സ്‌കൂളുകളിലെ മികച്ച പിടിഎക്കും മണ്ഡലത്തിലെ മികച്ച വിദ്യഭ്യാസ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കുന്നു. ഓരോ വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പതിനായിരം രൂപ വീതം പത്ത് പേര്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും പ്രശസ്ത ശില്പി രൂപകല്പന ചെയ്ത മെമന്റോയും പ്രശസ്തിപത്രവും പൊന്നാടയും നല്‍കും.

മുന്‍ കേരളാ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐഎഎസിന്റെ നേത്യത്വത്തിലുള്ള ജൂറിയായിരിക്കും അവാര്‍ഡ് ജേതാക്കളെ തീരുമാനിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വ്യക്തികള്‍ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ക്ക് നോമിനേഷനുകള്‍ സമര്‍പ്പിക്കാം.

അവസാന തിയ്യതി ജൂലൈ 31 ആയിരിക്കും. വിശദമായ അന്വേഷണത്തിന്റേയും റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 5ന് ജേതാക്കളെ പ്രഖ്യാപിക്കും. അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

അപേക്ഷകള്‍ അയക്കേണ്ട വിലാസം - നസീര്‍ നൊച്ചാട്, റോസ് വില്ല, പി.ഒ. നൊച്ചാട് 6736 14. മൊബൈല്‍ 9446833226. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എച്ച്. ഇബ്രാഹിം കുട്ടി (ചെയര്‍മാന്‍) ടി. സലീം, വി.ബി. രാജേഷ്. ചിത്രാ രാജന്‍, ലീന വിജയന്‍ എന്നിവരെ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213765/applications-are-invited-for-asset-perambra-first-teacher-award)