---
title: "തെരുവിന്റെ ഭാവുകത്വം ഉയര്‍ത്തി വേറിട്ട പുസ്തക പ്രകാശനം "
english_title: "A separate book release highlighting the futurism of the street"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213795/a-separate-book-release-highlighting-the-futurism-of-the-street"
published_at: "2024-06-21T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675683e02a9b_1_book.JPG"
keywords: []
---

# തെരുവിന്റെ ഭാവുകത്വം ഉയര്‍ത്തി വേറിട്ട പുസ്തക പ്രകാശനം 

> **Lead Summary:** **പേരാമ്പ്ര: **വായനാ ദിനത്തില്‍ പേരാമ്പ്രയില്‍ വേറിട്ട പുസ്തക പ്രകാശനം. മാധ്യമ പ്രവര്‍ത്തകനും കവിയുമായ ശ്രീജിഷ് ചെമ്മരന്റെ ബിസി 14 (ബായന്‍ കാറ്റീനോ 14) നോവലൈറ്റിന്റെ പ്രകാശനമാണ് പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് വെച്ചു നടന്നത്.

## Article Content

**പേരാമ്പ്ര: **വായനാ ദിനത്തില്‍ പേരാമ്പ്രയില്‍ വേറിട്ട പുസ്തക പ്രകാശനം. മാധ്യമ പ്രവര്‍ത്തകനും കവിയുമായ ശ്രീജിഷ് ചെമ്മരന്റെ ബിസി 14 (ബായന്‍ കാറ്റീനോ 14) നോവലൈറ്റിന്റെ പ്രകാശനമാണ് പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് വെച്ചു നടന്നത്.

സാമ്പ്രദായിക രീതികളില്‍ നിന്ന് മാറി തെരുവില്‍ വെച്ച് പതിറ്റാണ്ടുകളായി പേരാമ്പ്ര നഗരത്തിന്റെ തെരുവില്‍ തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്ന മൂന്നുപേരാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്.

ചെരുപ്പുകുത്തിയായും, പച്ചക്കറി വില്‍പ്പനക്കാരനും, ചുമട്ടുതൊഴിലാളിയായും അരനൂറ്റാണ്ടോളം പേരാമ്പ്രയുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തോടൊപ്പം സക്രിയമായി പ്രതികരിച്ച് ജീവിതം നയിച്ച ഡയാന ലിസി, വത്സന്‍, മുഹമ്മദ് എന്നിവരാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്.

ചിത്രകാരന്‍മാരായ അഭിലാഷ് തിരുവോത്ത്, സജീവ് കീഴരിയൂര്‍, ലിതേഷ് കരുണാകരന്‍ എന്നിവര്‍ പുസ്തകം സമര്‍പ്പിച്ചു. വി.എ. ബാലകൃഷ്ണന്‍ പുസ്തക പരിചയം നടത്തി.

പി.കെ പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശാന്ത് പാലേരി, കവി പി.ആര്‍. രതീഷ്, എം.എം. ജിജേഷ് എന്നിവര്‍ സംസാരിച്ചു. ശ്രീജിഷ് ചെമ്മരന്‍ മറുമൊഴി നടത്തി. ധാര്‍വിക റിജേഷ് ഗാനം ആലപിച്ചു. എന്‍.എസ്. നിഖില്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എം. രജീഷ് അഗ്രിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213795/a-separate-book-release-highlighting-the-futurism-of-the-street)