---
title: "തിരുവാതിര ഞാറ്റുവേലയ്ക്ക് തുടക്കമായി "
english_title: "Thiruvathira Nhatuvela has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213974/thiruvathira-nhatuvela-has-started"
published_at: "2024-06-22T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66767793113a1_njattuvela.JPG"
keywords: []
---

# തിരുവാതിര ഞാറ്റുവേലയ്ക്ക് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര:** തിരിമുറിയാത്ത മഴ പ്രതീക്ഷിക്കുന്ന തിരുവാതിര ഞാറ്റുവേലയ്ക്ക് തുടക്കമായി. കൃഷി ചെയ്യാന്‍ പറ്റിയ ഞാറ്റുവേലയാണ് തിരുവാതിര ഞാറ്റുവേല.

## Article Content

**പേരാമ്പ്ര:** തിരിമുറിയാത്ത മഴ പ്രതീക്ഷിക്കുന്ന തിരുവാതിര ഞാറ്റുവേലയ്ക്ക് തുടക്കമായി. കൃഷി ചെയ്യാന്‍ പറ്റിയ ഞാറ്റുവേലയാണ് തിരുവാതിര ഞാറ്റുവേല.

പഴമക്കാരുടെ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേല. അതനുസരിച്ച് എപ്പോള്‍ വിത്തിറക്കണമെന്നും, എപ്പോള്‍കൃഷി ചെയ്യണമെന്നും, എങ്ങനെ മഴ പെയ്യുമെന്നും ഒരേകദേശധാരണ അവര്‍ക്കുണ്ടായിരുന്നു. ഇന്നും അത് തുടരുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്.

കൊമ്പൊടിച്ചു കുത്തിയാലും കിളിര്‍ക്കും എന്നാണ് തിരുവാതിര ഞാറ്റുവേലയെ കുറിച്ചുള്ള പഴമൊഴി. മലയാള മാസമായ മിഥുനം ഏഴിനാണ് തിരുവാതിര ഞാറ്റുവേല. സാധാരണ തിരിമുറിയാത്ത മഴയെന്നാണ് തിരുവാതിര ഞാറ്റുവേലയെകുറിച്ച് പറയുക.

ഫലവൃക്ഷത്തൈകളും ചെടികളും നടാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നാണ് കര്‍ഷകര്‍ ഇതേ കുറിച്ച് പറയുന്നത്. ഒരാഴ്ച വെയിലും ഒരാഴ്ച മഴയുമാണ് ഞാറ്റുവേലയിലെ പ്രത്യേകത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213974/thiruvathira-nhatuvela-has-started)