കോഴിക്കോട് : ഭിന്നശേഷിക്കാര്‍ക്കായുള്ള കോഴിക്കോട്ടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിആര്‍സി (കോമ്പോസിറ്റ് റീജ്യനല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ്, റീഹാബിലറ്റേഷന്‍ & എംപവര്‍മെന്റ് ഓഫ് പേര്‍സണ്‍സ് വിത്ത് ഡിസബിലിറ്റീസ്) ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി.

പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വ്വഹിച്ചു. വ്യായാമത്തിന്റെ ഏറ്റവും സുരക്ഷിതവും പ്രയോഗികവുമായ രൂപമാണ് യോഗയെന്ന് അദ്ദേഹം പറഞ്ഞു.
'യോഗ എല്ലാര്‍ക്കും വേണ്ടിയുള്ളതാണ്. യോഗയ്ക്ക് പ്രത്യേക പ്രായത്തിലുള്ളവര്‍, ലിംഗത്തിലുള്ളവര്‍, പ്രത്യേക വിഭാഗം എന്നിങ്ങനെയില്ല. ശാരീരിക വൈഷമ്യങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും ലഘുകരിക്കാന്‍ അത് സഹായിക്കുന്നു. അതേ സമയം യോഗ ഒരു അത്ഭുത മരുന്നുമല്ല,' കളക്ടര്‍ പറഞ്ഞു.
ഇന്‍ക്ലൂസീവ് യോഗ എന്ന ആശയത്തില്‍ അധിഷ്ഠിതമായി ഭിന്നശേഷിക്കാര്‍, രക്ഷിതാക്കള്‍, ജില്ലയിലെ എന്‍എസ്എസ് ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍, സിആര്‍സിയിലെ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും, സെന്റ് ജോസഫ് ദേവഗിരി കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് കോഴിക്കോട് ശാന്തി യോഗ സെന്ററിലെ പരിശീലകരുടെ നേതൃത്വത്തില്‍ മെഗാ യോഗ പരിപാടിയില്‍ പങ്കെടുത്തത്.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ് അധ്യക്ഷത വഹിച്ചു. സിആര്‍സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജലി മുഖ്യപ്രഭാഷണം നടത്തി. ശാന്തി യോഗ സെന്റര്‍ ഡയറക്ടര്‍ ജിനീഷ് യോഗദിന സന്ദേശം നല്‍കി.
എന്‍എസ്എസ് ജില്ല കോര്‍ഡിനേറ്റര്‍ എം.കെ. ഫൈസല്‍, എന്‍എസ്എസ് വോളന്റിയര്‍ ഹിമാനി കെ അനീഷ്, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ബോണി അഗസ്റ്റിന്‍, പി.വി. ഗോപിരാജ്, സിവി സാജന്‍ എന്നിവര്‍ സംസാരിച്ചു.
ശാന്തി യോഗ സെന്റര്‍, സെന്റ് ജോസഫ് കോളേജ് ദേവഗിരി, ജില്ല എന്‍എസ്എസ് ഹയര്‍ സെക്കന്ററി വിഭാഗം എന്നിവരുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
District Collector that yoga is the safest and most practical form of exercise