---
title: "വായനാപക്ഷാചരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും "
english_title: "Vayanapakshacharana and PN Panicker commemoration at koderichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214056/vayanapakshacharana-and-pn-panicker-commemoration-at-koderichal"
published_at: "2024-06-22T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676acbb36687_sheeja.JPG"
keywords: []
---

# വായനാപക്ഷാചരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും 

> **Lead Summary:** **പേരാമ്പ്ര:** 'അക്ഷര ഗ്രന്ഥാലയം' കോടേരിച്ചാല്‍ വായനാപക്ഷാചരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** 'അക്ഷര ഗ്രന്ഥാലയം' കോടേരിച്ചാല്‍ വായനാപക്ഷാചരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരന്‍ ടി.വി മുരളി പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. 

കെ.എം സദാനന്ദന്‍, മനോജ് കോടേരി, വി.കെ. ബിന്ദു, കെ അശോക് കുമാര്‍, പി.സി. രവീന്ദ്രന്‍, വി.പി. ബാബു, പി.സി. അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214056/vayanapakshacharana-and-pn-panicker-commemoration-at-koderichal)