---
title: "മെഗാ ജോബ് ഫെയര്‍ ആന്റ്  കരിയര്‍ ഗൈഡന്‍സ് ക്യാംപ് ജൂണ്‍ 27 ന് "
english_title: "Mega Job Fair and Career Guidance Camp on 27th June"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214065/mega-job-fair-and-career-guidance-camp-on-27th-june"
published_at: "2024-06-22T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676b08e563f2_vartha.JPG"
keywords: []
---

# മെഗാ ജോബ് ഫെയര്‍ ആന്റ്  കരിയര്‍ ഗൈഡന്‍സ് ക്യാംപ് ജൂണ്‍ 27 ന് 

> **Lead Summary:** **മേപ്പയ്യൂര്‍: **ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മേപ്പയ്യൂര്‍ ചാപ്റ്റര്‍ നടത്തുന്ന മെഗാ ജോബ് ഫെയര്‍ ആന്റ് കരിയര്‍ ഗൈഡന്‍സ് ക്യാംപ് ജൂണ്‍ 27 ന് വ്യാഴാഴ്ച മേപ്പയ്യൂര്‍ ടൗണില്‍ ഉള്ള ടി.കെ ഓഡിയോറിയം ഹാളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മേപ്പയ്യൂര്‍ ചാപ്റ്റര്‍ നടത്തുന്ന മെഗാ ജോബ് ഫെയര്‍ ആന്റ് കരിയര്‍ ഗൈഡന്‍സ് ക്യാംപ് ജൂണ്‍ 27 ന് വ്യാഴാഴ്ച മേപ്പയ്യൂര്‍ ടൗണില്‍ ഉള്ള ടി.കെ ഓഡിയോറിയം ഹാളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജോബ് ഫെയര്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.ടി. രാജനും കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് ജേതാവ് ശാരികയും ഉദ്ഘാടനം ചെയ്യും.

ഡിപ്ലോമ, ബിടെക്, ആര്‍ട്ട് ആന്റ്  സയന്‍സ് കോളേജുകളിലെ അവസാന വര്‍ഷ യുജി,പിജി വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ വര്‍ഷങ്ങളില്‍ പാസ് ഔട്ട് ആയ ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോബ് ഫെയറില്‍ പങ്കെടുക്കാം.

പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി കഴിഞ്ഞവര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റ് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും ഉണ്ടാവും.

കേരളത്തിലെ വിവിധ മേഖലകളിലെ 40 ലേറെ കമ്പനികള്‍ ജോബ് ഫെയറിലും 15 ലേറെ കമ്പനികള്‍ കരിയര്‍ ഗൈഡന്‍സ് ക്യാമ്പിലും ഭാഗവാക്കാകും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്‌പോട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടാകും.

വാര്‍ത്താ സമ്മേളനത്തില്‍ ജെസിഐ മേപ്പയൂര്‍ ഭാരവാഹികളായ കിരണ്‍ വത്സന്‍, സബീഷ് ഭാസ്‌കരന്‍, വി.വി. നിസാം, ലിനേഷ്, അശ്വിന്‍ ബാബുരാജ്, ഡോക്ടര്‍ ഹരി, ശര്‍മേഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214065/mega-job-fair-and-career-guidance-camp-on-27th-june)