---
title: "ജംഗിള്‍ പരിശീലനത്തിനം അടുത്ത മാസം ഏഴ് വരെ"
english_title: "Jungle training till 7th of next month"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214385/jungle-training-till-7th-of-next-month"
published_at: "2024-06-23T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667840863a48e_yoga.png"
keywords: []
---

# ജംഗിള്‍ പരിശീലനത്തിനം അടുത്ത മാസം ഏഴ് വരെ

> **Lead Summary:** **പേരാമ്പ്ര : **പെരുവണ്ണാമൂഴിയിലെ സിആര്‍പിഎഫ് കേന്ദ്രത്തില്‍ ജംഗിള്‍ പരിശീലനത്തിനായി ഡെപ്യൂട്ടി കമാന്‍ഡന്റുമാരായ മിനിമോള്‍, നിഷ അസി.ഡപ്യൂട്ടി കമാന്‍ഡന്റ് പി.ജെ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ 437 അംഗങ്ങളടങ്ങുന്ന പുതിയ ബാച്ച് കഴിഞ്ഞ ദിവസം എത്തി.

## Article Content

**പേരാമ്പ്ര : **പെരുവണ്ണാമൂഴിയിലെ സിആര്‍പിഎഫ് കേന്ദ്രത്തില്‍ ജംഗിള്‍ പരിശീലനത്തിനായി ഡെപ്യൂട്ടി കമാന്‍ഡന്റുമാരായ മിനിമോള്‍, നിഷ അസി.ഡപ്യൂട്ടി കമാന്‍ഡന്റ് പി.ജെ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ 437 അംഗങ്ങളടങ്ങുന്ന പുതിയ ബാച്ച് കഴിഞ്ഞ ദിവസം എത്തി.

അടുത്ത മാസം ഏഴ് വരെ അവര്‍ ഇവിടെ ഉണ്ടാകും. കമാന്‍ഡന്റ് ദിലീപ് ശ്രീവാസ്തവ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സി.ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍മാരായ ബാലകൃഷ്ണന്‍, എം.വി രാജീവ്, യു.കെ ഉണ്ണികൃഷ്ണന്‍ നായര്‍, ഹവില്‍ദാര്‍മാരായ എസ് അലി, എം ദണ്ഡപാണി, എ.എസ്.ഐ. ബോറോ മുക്കൂട്ട് എന്നിവരാണ് ക്യാമ്പിനു നേതൃത്വം നല്‍കുന്നത്. യോഗാ ദിനം ഇന്നലെ ക്യാമ്പില്‍ സമുചിതമായി ആചരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214385/jungle-training-till-7th-of-next-month)