---
title: "തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു"
english_title: "A tree fell on the house and the house was destroyed."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214388/a-tree-fell-on-the-house-and-the-house-was-destroyed"
published_at: "2024-06-23T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678422414c85_theng.png"
keywords: []
---

# തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു

> **Lead Summary:** **കൂട്ടാലിട :** കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ തെങ്ങ് കടപുഴകി വീണ് വീടും വിറക് പുരയും തകര്‍ന്നു.

## Article Content

**കൂട്ടാലിട :** കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ തെങ്ങ് കടപുഴകി വീണ് വീടും വിറക് പുരയും തകര്‍ന്നു.

നരയംകുളം കുന്നത്ത് ജുബീഷിന്റെ വീടാണ് തകര്‍ന്നത്. ഞായറാഴ്ച്ച വൈകീട്ട് 5 മണിയോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് അപകടം. വീടിന്റെ അടുക്കളയും ഒരു മുറിയും പൂര്‍ണമായും തകര്‍ന്നു. വിറക് പുരയുടെ ചുമരുള്‍പ്പെടെ നശിച്ചു. വീടിന്റെ മേല്‍ക്കൂര ഓട് മേഞ്ഞതായിരുന്നു.

ഓടും കഴുക്കോലും പൊട്ടി അടുക്കളയിലും മുറിയിലും വീണത് കാരണം ഫര്‍ണിച്ചറുകളും പാത്രങ്ങളും തകര്‍ന്നു. ജുബീഷിന്റെ ഗര്‍ഭിണിയായ ഭാര്യ ലിബിഷയും മകന്‍ ധ്യാനും അടുത്ത മുറിയിലായതുകൊണ്ട് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാര്‍ഡ് മെംബര്‍ ടി. പി. ഉഷ സ്ഥലം സന്ദര്‍ശിച്ച് വില്ലേജോഫീസറെ വിവരമറിയിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് തെങ്ങ് മുറിച്ചു മാറ്റി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. Photo : നരയംകുളത്ത് കുന്നത്ത് ജുബീഷിന്റെ വീട് തെങ്ങ് വീണ്തകര്‍ന്നനിലയില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214388/a-tree-fell-on-the-house-and-the-house-was-destroyed)