---
title: "കെഎസ്എസ്പിയു ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനം നടന്നു "
english_title: "KSSPU Cheruvannur East Unit Cultural Venue Inaugurated "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214396/ksspu-cheruvannur-east-unit-cultural-venue-inaugurated"
published_at: "2024-06-23T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667849333555f_ksspu.png"
keywords: []
---

# കെഎസ്എസ്പിയു ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനം നടന്നു 

> **Lead Summary:** കോഴിക്കോട്: KSSPU ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനവും പുസ്തക ചര്‍ച്ചയും ബ്ലോക്ക് സാംസ്‌കാരിക വേദി കണ്‍വീനര്‍ ടി.എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

## Article Content

കോഴിക്കോട്: KSSPU ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനവും പുസ്തക ചര്‍ച്ചയും ബ്ലോക്ക് സാംസ്‌കാരിക വേദി കണ്‍വീനര്‍ ടി.എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

ഇ.ടി സോമന്‍ പാമ്പിരികുന്ന് എഴുതിയ നടപ്പ് എന്ന കവിതാ സമാഹാരം ആണ് ചര്‍ച്ച ചെയ്തത്.പ്രേമന്‍ പാമ്പിരികുന്ന് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.

ബാലകൃഷ്ണന്‍ എടക്കയില്‍ ,പീതാംബരന്‍ രാജന്‍ തറക്കല്‍, അപ്പുക്കുട്ടി മാസ്റ്റര്‍, നളിനി നവനീതം, രാജന്‍ അരീക്കല്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇ ബാലകുറുപ്പ് അധ്യക്ഷം വഹിച്ചു. ടി.എം ശശിധരന്‍ സ്വാഗതവും ഇ.ടി സോമന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214396/ksspu-cheruvannur-east-unit-cultural-venue-inaugurated)