---
title: "പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയവര്‍ക്കെതിരെ വാല്യക്കോട് വന്‍ പ്രതിഷേധം "
english_title: "Massive protest in Valyakod against those who threw toilet waste in public places"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214540/massive-protest-in-valyakod-against-those-who-threw-toilet-waste-in-public-places"
published_at: "2024-06-24T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66792bd7ede7e_valiacod.jpg"
keywords: []
---

# പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയവര്‍ക്കെതിരെ വാല്യക്കോട് വന്‍ പ്രതിഷേധം 

> **Lead Summary:** **പേരാമ്പ്ര :** വാല്യക്കോട് റോഡരികില്‍ കഴിഞ്ഞ ദിവസം കനാലില്‍ കക്കൂസ് മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധവുമായി വാല്യക്കോട് ബഹുജന പ്രതിഷേധ ജാഥയും കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** വാല്യക്കോട് റോഡരികില്‍ കഴിഞ്ഞ ദിവസം കനാലില്‍ കക്കൂസ് മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധവുമായി വാല്യക്കോട് ബഹുജന പ്രതിഷേധ ജാഥയും കൂട്ടായ്മയും സംഘടിപ്പിച്ചു.

പ്രതിഷേധ പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കനാലിന്റെ താഴ്ഭാഗത്ത് യുപി സ്‌കൂളും നിരവധി വീടുകളുമുണ്ട്.

അവിടങ്ങളിലുള്ള കിണര്‍ വെള്ളം മലിനമാകാന്‍ കാരണമായ മാലിന്യ നിക്ഷേപം നടത്തിയവരെ അറസ്റ്റ് ചെയ്ത് എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.

മഞ്ഞപ്പിത്തം, കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

പ്രതിഷേധ കൂട്ടായ്മ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. നന്മ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി പ്രസീത അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം ബിന്ദു അമ്പാളി, വി.വി. ദിനേശന്‍, എന്‍ സോമന്‍, കെ.എം മുഹമ്മദ്, പി. പ്രദീപന്‍, അനിത ചന്ദ്രന്‍, ടി. ബാലകൃഷ്ണന്‍, മൂസ്സ ചെരിപ്പേരി, മനോജ് കുമാര്‍ കെ.എം, ലജീഷ് കുമാര്‍, ആര്‍. എന്‍, അനില്‍, സി.കെ. സുരേഷ് , പ്രേമന്‍ , എം.ടി മോഹനന്‍, ടി.കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് സി.കെ. സുജിത്ത്, പി.കെ സന്തോഷ്, എം.ടി ഹമീദ്, എന്‍.കെ ബാബു, കെ.കെ. സജീഷ് ബാബു, പി. ബാലഗോപാലന്‍, എം ടി. ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214540/massive-protest-in-valyakod-against-those-who-threw-toilet-waste-in-public-places)