---
title: "സ്‌നേഹാദര സായാഹ്ന മൊരുക്കി ഭാവന കല്ലോട്"
english_title: "Bhavana Kallode Prepares Nehadara Evening"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214932/bhavana-kallode-prepares-nehadara-evening"
published_at: "2024-06-25T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bb30b1213a_kallod2.JPG"
keywords: []
---

# സ്‌നേഹാദര സായാഹ്ന മൊരുക്കി ഭാവന കല്ലോട്

> **Lead Summary:** **പേരാമ്പ്ര:** എസ്എസ്എല്‍സി, +2, എല്‍എസ്എസ്, യുഎസ്എസ്, ബിഎസ് സി ഗോള്‍ഡ് മെഡല്‍ എന്നിവ കരസ്ഥമാക്കി നാടിന്റെ അഭിമാനമായ വിദ്യാര്‍ത്ഥികളെ ഭാവന തിയേറ്റേഴ്സ് ആദരിച്ചു.

## Article Content

**പേരാമ്പ്ര:** എസ്എസ്എല്‍സി, +2, എല്‍എസ്എസ്, യുഎസ്എസ്, ബിഎസ് സി ഗോള്‍ഡ് മെഡല്‍ എന്നിവ കരസ്ഥമാക്കി നാടിന്റെ അഭിമാനമായ വിദ്യാര്‍ത്ഥികളെ ഭാവന തിയേറ്റേഴ്സ് ആദരിച്ചു.

കല്ലോട് ചാമക്കുന്നുമ്മല്‍ സി.കെ. പ്രകാശന്റെ വീട്ടില്‍ നടന്ന ഭാവനയുടെ കുടുംബസംഗമ വേദിയിലാണ് സ്‌നേഹാദര സായാഹ്നം പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ഭാവന സെക്രട്ടറി പി.കെ. ലിനീഷ് സ്വാഗതവും പ്രസിഡണ്ട് ടി. പ്രകാശന്‍ അധ്യക്ഷനുമായി.

ഭാവനയുടെ അംഗം സി.കെ.സുധീന്ദ്രന്‍ നന്ദി പറഞ്ഞ ചടങ്ങികള്‍ പി.കെ.രാഘവന്‍, അഷ്റഫ് കല്ലോട് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214932/bhavana-kallode-prepares-nehadara-evening)