---
title: "കെ.എം കുഞ്ഞിക്കണാരന്‍ നാലാം ചരമ വാര്‍ഷികം "
english_title: "A memorial meeting was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214945/a-memorial-meeting-was-held"
published_at: "2024-06-25T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667aef156823b_mmmmmmmmmmmmmmmmmmmmmm.png"
keywords: []
---

# കെ.എം കുഞ്ഞിക്കണാരന്‍ നാലാം ചരമ വാര്‍ഷികം 

> **Lead Summary:** **മുളിയങ്ങല്‍:** കലാ-സാംസ്‌കരിക പ്രവര്‍ത്തകനും പ്രതിഭാ തിയറ്റേഴ്‌സ് സംഘാടകരിലൊരാളുമായ കെ.എം കുഞ്ഞിക്കണാരന്റെ നാലാം ചരമ വാര്‍ഷികം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

## Article Content

**മുളിയങ്ങല്‍:** കലാ-സാംസ്‌കരിക പ്രവര്‍ത്തകനും പ്രതിഭാ തിയറ്റേഴ്‌സ് സംഘാടകരിലൊരാളുമായ കെ.എം കുഞ്ഞിക്കണാരന്റെ നാലാം ചരമ വാര്‍ഷികം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

ചേലേരി മാളില്‍ നടന്ന അനുസ്മരണ സദസ്സ് ജില്ലാ പഞ്ചായത്തംഗം സി.എം.ബാബു ഉദ്ഘാടനം ചെയ്തു. പ്രതിഭാ തിയറ്റേഴ്‌സ് പ്രസിഡണ്ട് ആര്‍.കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായി.

വി.എം.മനോജ് അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരനും കയ്യെഴുത്ത് പ്രതിഭയുമായ റഷീദ് മുതുകാടിനെ ചടങ്ങില്‍ ആദരിച്ചു.

ചെറുവാളൂര്‍ ജി എല്‍ പി സ്‌കൂളില്‍ വെച്ച് നടത്തിയ ചിത്രരചനാ മത്സര വിജയികള്‍ക്കും SSLC, +2, LSS വിജയികളെയും ഉപഹാരം നല്കി അനുമോദിച്ചു.

ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ ഷിനി ടി.വി, റഷീദ് മുതുകാട്, വയലാളി ഗോവിന്ദന്‍ നായര്‍ , വത്സന്‍ എടക്കോടന്‍, കെ.കെ.മുസ്ല എന്നിവര്‍ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ.വിജയന്‍ സ്വാഗതവും ലാലു നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214945/a-memorial-meeting-was-held)