---
title: "ക്ലാസ് മുറിയിലെ സര്‍ഗാത്മകതയാണ് സക്രിയമായ അധ്യാപനം: ഡോ: പി സുരേഷ് "
english_title: "Active teaching is the creativity of the classroom: Dr. P. Suresh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21505/active-teaching-is-the-creativity-of-the-classroom-dr-p-suresh"
published_at: "2022-01-18T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e6ce805d1ff_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ക്ലാസ് മുറിയിലെ സര്‍ഗാത്മകതയാണ് സക്രിയമായ അധ്യാപനം: ഡോ: പി സുരേഷ് 

> **Lead Summary:** **പേരാമ്പ്ര:** ക്ലാസ് മുറിയില്‍ നടക്കുന്ന സക്രിയമായ ഇടപെടലാണ് അധ്യാപനത്തിലെ സര്‍ഗാത്മകതയെന്ന് മുണ്ടശ്ശേരി അവാര്‍ഡ് ജേതാവ് ഡോ: പി.സുരേഷ് അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര:** ക്ലാസ് മുറിയില്‍ നടക്കുന്ന സക്രിയമായ ഇടപെടലാണ് അധ്യാപനത്തിലെ സര്‍ഗാത്മകതയെന്ന് മുണ്ടശ്ശേരി അവാര്‍ഡ് ജേതാവ് ഡോ: പി.സുരേഷ് അഭിപ്രായപ്പെട്ടു.

ചോക്കിനും, ബഞ്ചിനും, ഡസ്‌ക്കിനും കഥ പറയാനുണ്ടാകുമ്പോഴുള്ള സൗഹൃദത്തിന്റെ അനുഭൂതിയാണ് ക്ലാസ് അനുഭവം. ഇന്ന് കുട്ടികള്‍ക്ക് അത് അനുഭവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

ഈ സമയത്താണ് അധ്യാപകന്റെ സര്‍ഗാത്മകമായ ഇടപെടല്‍ ഉണ്ടാവേണ്ടത്. വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സംഘടിപ്പിച്ച അധ്യാപക സംഗമത്തില്‍ . അധ്യാപനവും സര്‍ഗാത്മകതയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ജില്ലാ കോഡിനേറ്റര്‍ വി.എം.അഷറഫ് അധ്യക്ഷനായി.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരയതൊടി, ബി.പി.സി. നിത വി.പി എന്നിവര്‍ സകുടുംബം സാഹിത്യക്വിസ് വിജയി കള്‍ക്ക് സമ്മാനം നല്‍കി.

വിദ്യാരംഗം കോഡിനേറ്റര്‍ കെ.ഷാജിമ, എച്ച്.എം ഫോറം ഹൈസ്‌കൂള്‍ കോഡിനേറ്റര്‍ പി.കെ. പ്രമോദ്, കെ. ബിനീഷ് കുമാര്‍, എ.കെ. അരുണ്‍ കുമാര്‍, പി.എം ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21505/active-teaching-is-the-creativity-of-the-classroom-dr-p-suresh)