---
title: "ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് "
english_title: "Ayurvedic Medical Camp at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215081/ayurvedic-medical-camp-at-cheruvannur"
published_at: "2024-06-26T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bc8dc0a4d4_camb2.jpg"
keywords: []
---

# ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കുടുംബശ്രീ എഡിഎസ്സും ഗ്രാമ പഞ്ചായത്ത് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയും സംയുക്തമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കുടുംബശ്രീ എഡിഎസ്സും ഗ്രാമ പഞ്ചായത്ത് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയും സംയുക്തമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മഠത്തില്‍ മുക്ക് ആവള ടി ഗ്രന്ഥാലയത്തില്‍ വച്ച് നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്തംഗം കെ.എം. ബിജിഷ ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡന്റ് മോളി മരുതിയാട്ട് അധ്യക്ഷത വഹിച്ചു.

പകര്‍ച്ച വ്യാധികളെ തടയാനുള്ള മുന്‍കരുതലുകളെയും, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നല്‍കേണ്ട അവബോധത്തെ പറ്റിയും ഡോക്ടര്‍ ജി.എസ് സുഗേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി.കെ. രാധ, ആവള ടി വായനശാലയുടെ പഞ്ചായത്ത് തല നേതൃസമിതി കണ്‍വീനര്‍ ഇബ്രാഹിം കൊയിലോത്ത്, വാര്‍ഡ് സമിതി കണ്‍വീനര്‍ അഖില്‍ കേളോത്ത് എന്നിവര്‍ സംസാരിച്ചു.

എഡിഎസ് അംഗം രജനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ബിന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215081/ayurvedic-medical-camp-at-cheruvannur)