---
title: "സ്പിയ പേരാമ്പ്ര മേഖല കമ്മിറ്റി രൂപീകരിച്ചു "
english_title: "Spia Perambra Region Committee constituted "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215134/spia-perambra-region-committee-constituted"
published_at: "2024-06-26T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bef81ee32a_spiya.jpg"
keywords: []
---

# സ്പിയ പേരാമ്പ്ര മേഖല കമ്മിറ്റി രൂപീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **സൈന്‍ പ്രിന്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ (സ്പിയ) പേരാമ്പ്ര മേഖല കമ്മിറ്റി രൂപീകരിച്ചു.

## Article Content

**പേരാമ്പ്ര : **സൈന്‍ പ്രിന്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ (സ്പിയ) പേരാമ്പ്ര മേഖല കമ്മിറ്റി രൂപീകരിച്ചു.

പേരാമ്പ്ര, മേപ്പയ്യൂര്‍, നടുവണ്ണൂര്‍, കൂട്ടാലിട, കൂരാച്ചുണ്ട് എന്നീ യൂണിറ്റുകള്‍ ഉള്‍പ്പെടുന്നതാണ് പേരാമ്പ്ര മേഖല.

യോഗത്തില്‍ കെ.ടി അമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാജിദ്, മറ്റു ഭാരവാഹികളായ ഷിംജിത്ത് പിക്‌സല്‍ മീഡിയ, അന്‍സാര്‍ ഓറിയോണ്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പ് ജില്ലാ പ്രസിഡണ്ട് മനോജ് കുമാര്‍ നിയന്ത്രിച്ചു.

പ്രസിഡണ്ടായി കെ.ടി അമ്മദ് (കെ.ടി ഫ്‌ളക്‌സ്, പേരാമ്പ്ര), ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് വാളൂര്‍ (പ്രിന്റ് ഈസി പേരാമ്പ്ര), ട്രഷറായി ബിനീഷ് (പിക്‌സല്‍ മീഡിയ നടുവണ്ണൂര്‍) എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങിന് ബിനീഷ് പിക്‌സല്‍ മീഡിയ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215134/spia-perambra-region-committee-constituted)