---
title: "സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക ദിനം ആചരിച്ചു "
english_title: "Samastha Kerala Jamiatul Ulema celebrated Founder's Day at karayad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215153/samastha-kerala-jamiatul-ulema-celebrated-founders-day-at-karayad"
published_at: "2024-06-26T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bfc92b13b3_1_samastha.jpg"
keywords: []
---

# സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക ദിനം ആചരിച്ചു 

> **Lead Summary:** **കാരയാട് : **നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തെണ്ണൂറ്റി എട്ടാംസ്ഥാപക ദിനം കാരയാട് തറമ്മല്‍ സുബുലുസ്സലാം മദ്രസയില്‍ സമുചിതമായി ആഘോഷിച്ചു.

## Article Content

**കാരയാട് : **നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തെണ്ണൂറ്റി എട്ടാംസ്ഥാപക ദിനം കാരയാട് തറമ്മല്‍ സുബുലുസ്സലാം മദ്രസയില്‍ സമുചിതമായി ആഘോഷിച്ചു.

മഹല്ല് ഖത്തീബ് ഇ.കെ അഹമ്മദ് മൗലവി പതാക ഉയര്‍ത്തി. ഇ.കെ അഹമ്മദ് മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മദ്രസ സദര്‍ മുഅല്ലിം എന്‍ അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു.

എം.എം അബ്ദുല്‍ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഹസ്സന്‍ മൗലവി, പി.ടി അബ്ദുള്ളക്കുട്ടി ഹാജി, നൗഷാദ് മുസ്ലിയാര്‍, ഷമീര്‍ മാഷ് എന്നിവര്‍ സംസാരിച്ചു.

മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215153/samastha-kerala-jamiatul-ulema-celebrated-founders-day-at-karayad)