---
title: "പേരാമ്പ്രയില്‍ ജീപ്പിന് മുകളില്‍ മരം വീണു "
english_title: "A tree fell on the jeep at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215176/a-tree-fell-on-the-jeep-at-perambra"
published_at: "2024-06-26T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c16eaf3307_ajeep.JPG"
keywords: []
---

# പേരാമ്പ്രയില്‍ ജീപ്പിന് മുകളില്‍ മരം വീണു 

> **Lead Summary:** **പേരാമ്പ്ര :** ചെമ്പ്ര റോഡ് മുക്കിന് സമീപം ജീപ്പിന് മുകളില്‍ മരം വീണു. കായണ്ണ ഭാഗത്തേക്ക് ട്രിപ്പ് പോകുന്ന കായണ്ണ സ്വദേശിയായ ഗോവിന്ദന്‍ എന്ന ആളുടെ ജീപ്പിന്റെ മുകളിലാണ് മരം വീണത്. ജീപ്പ് പാടെ തകര്‍ന്നുപോയി.

## Article Content

**പേരാമ്പ്ര :** ചെമ്പ്ര റോഡ് മുക്കിന് സമീപം ജീപ്പിന് മുകളില്‍ മരം വീണു. കായണ്ണ ഭാഗത്തേക്ക് ട്രിപ്പ് പോകുന്ന കായണ്ണ സ്വദേശിയായ ഗോവിന്ദന്‍ എന്ന ആളുടെ ജീപ്പിന്റെ മുകളിലാണ് മരം വീണത്. ജീപ്പ് പാടെ തകര്‍ന്നുപോയി.

മരം വീഴുന്നതിന്റെ മിനിറ്റുകള്‍ക്ക് മുമ്പ് വരെ ജീപ്പില്‍ ആളുണ്ടായിരുന്നു. ആ സമയത്ത് ആരും ജീപ്പില്‍ ഇല്ലാതിരുന്നത് ഭാഗ്യം ആയി. കഴിഞ്ഞവര്‍ഷവും മഴക്കാലത്ത് ഇതേ സ്ഥലത്ത് ജീപ്പിനു മുകളില്‍ തന്നെ മരം വീണിരുന്നു.

ഈ വര്‍ഷം മഴക്കാലം തുടങ്ങുന്നതിന്റെ മുമ്പ് തന്നെ അവിടെയുള്ള ഡ്രൈവര്‍മാര്‍ എല്ലാവരും ചേര്‍ന്ന് ഒപ്പ് ശേഖരണം നടത്തുകയും അത് വില്ലേജ് ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പറയുന്നു. പക്ഷേ യാതൊരു നടപടിയും പിന്നീട് ഉണ്ടായിട്ടില്ല.

ഇനിയും അവിടെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉണ്ട്. അത് മുറിച്ച് മാറ്റണം എന്നാണ് ആവശ്യം. മരം വീണതിനെ തുടര്‍ന്ന് അരമണിക്കൂറോളം റോഡ് ഗതാഗതം തടസ്സപ്പെടുകയും പോലീസ് വന്ന് നിയന്ത്രിക്കുകയും ചെയ്തു. നാട്ടുകാരും പേരാമ്പ്ര ഫയര്‍ഫോഴ്‌സും ചേര്‍ന്ന് റോഡില്‍ കുറുകെ വീണ മരം മുറിച്ചുമാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215176/a-tree-fell-on-the-jeep-at-perambra)