---
title: "സമസ്ത സ്ഥാപക ദിനം ആചരിച്ചു"
english_title: "Samastha Foundation Day Observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215214/samastha-foundation-day-observed"
published_at: "2024-06-26T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c33ca59e34_moliyar.png"
keywords: []
---

# സമസ്ത സ്ഥാപക ദിനം ആചരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **ചാവട്ട് മഹല്ല് കമ്മിറ്റി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തൊന്നൂറ്റിയെട്ടാം സ്ഥാപക ദിനം ആചരിച്ചു.മഹല്ല് ഖത്തീബ് വി.കെ ഇസ്മായില്‍ മന്നാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

## Article Content

**മേപ്പയ്യൂര്‍: **ചാവട്ട് മഹല്ല് കമ്മിറ്റി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തൊന്നൂറ്റിയെട്ടാം സ്ഥാപക ദിനം ആചരിച്ചു.മഹല്ല് ഖത്തീബ് വി.കെ ഇസ്മായില്‍ മന്നാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മത് ചാവട്ട് പള്ളി അങ്കണത്തില്‍ സമസ്തയുടെ പതാക ഉയര്‍ത്തി ചടങ്ങ് ഉദ്‌ലാടനം ചെയ്തു.വൈസ്പ്രസിഡന്റ് സി.കെ മൊയ്തി ഹാജി അധ്യക്ഷനായി.

ജനറല്‍ സെക്രട്ടറി എം.കെ അബ്ദുറഹിമാര്‍ മാസ്റ്റര്‍,ട്രഷറര്‍ പി അബ്ദുളള,ജോയിന്റ് സെക്രട്ടറിമാരായ കെ.കെ മുനീര്‍ മാസ്റ്റര്‍,എം അബ്ദുറഹിമാന്‍,എക്‌സിക്യുട്ടീവ് അംഗം കെ.സി ഇബ്രാഹിം,മദ്രസ മുഅല്ലിമീങ്ങളായ പി.കെ കുഞ്ഞമ്മത് മുസ് ല്യാര്‍,നജീബ് മന്നാനി എന്നിവര്‍ സംസാരിച്ചു.മദ്രസ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സന്നിഹിതരായി.വിദ്യാര്‍ത്ഥികള്‍ക്ക് മധുരം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215214/samastha-foundation-day-observed)