---
title: "മഴക്കാല രോഗപ്രതിരോധ ക്യാമ്പ് നടത്തി"
english_title: "Monsoon immunization camp held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215226/monsoon-immunization-camp-held"
published_at: "2024-06-26T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c3f174b55d_rainy_season.png"
keywords: []
---

# മഴക്കാല രോഗപ്രതിരോധ ക്യാമ്പ് നടത്തി

> **Lead Summary:** **പേരാമ്പ്ര** : മഴക്കാല രോഗപ്രതിരോധ ക്യാമ്പ് നടത്തി. നൊച്ചാട് ഗവര്‍മെന്റ് ആയൂര്‍വേദ ആശുപത്രിയുടെയും മായഞ്ചേരി പൊയില്‍ റസിഡന്റ്‌സ് അസോസിയേഷന്റെയും മഴക്കാല രോഗപ്രതിരോധ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും മായിഞ്ചേരി പൊയില്‍ വെച്ച് നടന്നു.

## Article Content

**പേരാമ്പ്ര** : മഴക്കാല രോഗപ്രതിരോധ ക്യാമ്പ് നടത്തി. നൊച്ചാട് ഗവര്‍മെന്റ് ആയൂര്‍വേദ ആശുപത്രിയുടെയും മായഞ്ചേരി പൊയില്‍ റസിഡന്റ്‌സ് അസോസിയേഷന്റെയും മഴക്കാല രോഗപ്രതിരോധ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും മായിഞ്ചേരി പൊയില്‍ വെച്ച് നടന്നു.

ക്യാമ്പ് ഡോ: റീന ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ. ബേബി പ്രസാദ് അധ്യക്ഷത വഹിച്ചു. ഡോ. അഞ്ജു ബോധവല്‍ക്കരണ ക്ലാസെടുത്തു. പി.എം പ്രകാശന്‍, കെ.എം ശോഭ, എം.കുഞ്ഞിരാമനുണ്ണി, പി.കെ മോഹന്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215226/monsoon-immunization-camp-held)