---
title: "ശക്തമായ മഴയില്‍ വീട് തകര്‍ന്നു "
english_title: "The house collapsed due to heavy rain at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215255/the-house-collapsed-due-to-heavy-rain-at-chakkittapara"
published_at: "2024-06-27T00:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c5f9933301_vwwd.JPG"
keywords: []
---

# ശക്തമായ മഴയില്‍ വീട് തകര്‍ന്നു 

> **Lead Summary:** **പെരുവണ്ണാമൂഴി :** ചക്കിട്ടപാറ പഞ്ചായത്ത് വാര്‍ഡ് ഒന്നില്‍ പെട്ട പറമ്പല്‍ വാളാംപൊയില്‍ ത്രേസ്യാമ്മയുടെ വീട് ശക്തമായ മഴയെ തുടര്‍ന്ന് തകര്‍ന്നു.

## Article Content

**പെരുവണ്ണാമൂഴി :** ചക്കിട്ടപാറ പഞ്ചായത്ത് വാര്‍ഡ് ഒന്നില്‍ പെട്ട പറമ്പല്‍ വാളാംപൊയില്‍ ത്രേസ്യാമ്മയുടെ വീട് ശക്തമായ മഴയെ തുടര്‍ന്ന് തകര്‍ന്നു.

ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. കിടപ്പു രോഗിയാണ് ത്രേസ്യാമ്മ. മകനും കുടുംബവും ഒപ്പമുണ്ട്. തലനാരിഴക്കാണു പരിക്കേല്‍ക്കാത ഇവര്‍ രക്ഷപെട്ടത്.

വീട് മൊത്തം അപകട നിലയിലായതോടെ ഗ്രാമപഞ്ചായത്തംഗം എം.എം പ്രദീപന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215255/the-house-collapsed-due-to-heavy-rain-at-chakkittapara)