പേരാമ്പ്ര മണ്ഡലം മുന്‍ പ്രസിഡണ്ട് ആലക്കാട്ട് നാരായണന്‍ നായര്‍ സ്മാരക സ്മൃതി മന്ദിരം ചെറുവണ്ണൂരില്‍

പേരാമ്പ്ര മണ്ഡലം മുന്‍ പ്രസിഡണ്ട് ആലക്കാട്ട് നാരായണന്‍ നായര്‍ സ്മാരക സ്മൃതി മന്ദിരം ചെറുവണ്ണൂരില്‍
Jan 18, 2022 09:51 PM | By Perambra Editor

പേരാമ്പ്ര: ബിജെപി പേരാമ്പ്ര മണ്ഡലം മുന്‍ പ്രസിഡണ്ട് ആലക്കാട്ട് നാരായണന്‍ നായര്‍ സ്മാരക സ്മൃതി മന്ദിരം ചെറുവണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു.

മൂന്നാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി ചെറുവണ്ണൂരില്‍ നിര്‍മ്മിച്ച സ്മൃതി മന്ദിരം ബിജെപി ദേശിയ നിര്‍വഹക സമിതി മെമ്പര്‍ പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തക നാരായണന്‍ നായര്‍ പുതുതലമുറയിലെ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് പി.കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.

നാരായണന്‍ നായരുള്‍പ്പെടെയുള്ള പഴയ കാല പ്രവര്‍ത്തകര്‍ അടിത്തറ പാകിയ ബിജെപി കേരളത്തിലും അധികാരത്തിലെത്താനുള്ള ശ്രമത്തിന് വേഗത കൂട്ടും. കേരളത്തിന്റെ സര്‍വ്വനാശമാണ് കെ. റയില്‍ പദ്ധതിയിലൂടെ പിണറായി സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്.

നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനം കേരളത്തിലും ആവര്‍ത്തിക്കുമെന്നും കൃഷ്ണദാസ് ചുണ്ടിക്കാട്ടി. മൂന്നാം അനുസ്മരണത്തിന്റെ ഭാഗമായി കാലത്ത് സ്മൃതി കൂടിരത്തില്‍ ബിജെപി ജില്ല പ്രസിഡണ്ട് വി.കെ സജീവന്റെ നേത്വത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

കെ.ടി വിനോദന്‍ അദ്ധ്യക്ഷനായി. ബിജെപി ജില്ല പ്രസിഡണ്ട് വി.കെ സജീവന്‍, ജനറല്‍ സെക്രട്ടറി എം.മോഹനന്‍, ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ്, പി.പി.മുരളി, തറമല്‍ രാഗേഷ്, ജയപ്രകാശ് കായണ്ണ, ടി.എം. ഹരിദാസ് , ബാബു പിലാറത്ത്, എം.പ്രകാശന്‍, കെ.പി.ബാബു, ഡി.കെ മനു, കെ.പി.ടി വല്‍സലന്‍, സി.ആര്‍ ജയകൃഷ്ണന്‍, പി.എം സജിവന്‍, കെ.പി. കണാരന്‍ എന്നിവര്‍ സംസാരിച്ചു.

Former President of Perambra Constituency Alakkat Narayanan Nair Memorial Building at Cheruvannur

Next TV

Related Stories
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>